HomeKeralaസംസ്ഥാനത്ത് പനി പടരുന്നു; 13 ദിവസത്തിനിടെ മരിച്ചത് 41 പേർ; ജാഗ്രത...

സംസ്ഥാനത്ത് പനി പടരുന്നു; 13 ദിവസത്തിനിടെ മരിച്ചത് 41 പേർ; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ് | Fever Outbreak in Kerala

തിരുവനന്തപുരം: കേരളത്തിൽ പകര്‍ച്ചവ്യാധികള്‍ രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 13 ദിവസത്തിനിടെ സംസ്ഥാനത്ത് വിവിധ പനിബാധകളിലായി 41 പേരാണ് മരിച്ചത്. ഇൻഫ്ലുവൻസ ബാധിച്ച് 9 പേരും, എലിപ്പനി ബാധിച്ച് 8 പേരും, ഡെങ്കിപ്പനി മൂലം 5 പേരുമാണ് മരിച്ചത് (Fever Outbreak in Kerala). പനിബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്; കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ മാത്രം പതിനായിരത്തിലധികം പേരാണ് ചികിത്സ തേടി ആശുപത്രികളിൽ എത്തിയത്.

ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കൂടാതെ, ഷിഗെല്ല രോഗബാധയും ആശങ്ക പരത്തുന്നുണ്ട്. ഈ മാസം മാത്രം 59 പേർ ഷിഗെല്ല ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ആകെ 135 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ തൃശൂരും ഉൾപ്പെട്ടതോടെ മുൻകരുതലുകൾ ശക്തമാക്കി. വയനാട്ടിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കുട്ടികളെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി.

കുടലിനെ ബാധിക്കുന്ന ബാക്ടീരിയൽ അണുബാധയാണ് ഷിഗെല്ല. ശക്തമായ വയറിളക്കം, പനി, വയറുവേദന, ക്ഷീണം, മലത്തിൽ രക്തം കാണപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ ബാക്ടീരിയ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. എല്ലാ രോഗികളിലും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Summary: Kerala is witnessing a severe outbreak of infectious diseases, with 41 deaths reported in just 13 days due to influenza, leptospirosis, and dengue fever. Over 10,000 people have sought medical treatment for fever within the last five days. Additionally, the spread of Shigella has caused significant alarm, with 59 cases reported this month alone. Health authorities have intensified preventive measures, particularly in Wayanad and Thrissur, and advised parents to avoid taking children to crowded events to curb the transmission of the bacteria.

WhatsApp Channel Banner

Latest updates

‘വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയത് ബിജെപി അജണ്ട’;...

തിരുവനന്തപുരം: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്ന വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ (Pinarayi Vijayan Waqf Board). വഖഫ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതിന്റെ...

ബോംബേറ് കേസ്: ഡിവൈഎഫ്‌ഐ നേതാവ് വി.കെ. നിഷാദിന് വീണ്ടും...

കൊച്ചി: പയ്യന്നൂരിൽ പോലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഡിവൈഎഫ്‌ഐ നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ അടിയന്തര പരോൾ അനുവദിച്ച് ഹൈക്കോടതി (V K Nishad). അമ്മയുടെ ചികിത്സയ്ക്ക് ആവശ്യമായ...

ഇറാൻ ചർച്ചകൾ ഗൗരവത്തോടെ കാണുന്നു; നയതന്ത്രം പരാജയപ്പെട്ടാൽ സൈനിക...

വാഷിങ്ടൺ: യുദ്ധസാഹചര്യം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളെ ഇറാൻ ഇപ്പോൾ കൂടുതൽ ഗൗരവത്തോടെ സമീപിക്കുന്നതായി തോന്നുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Military Action Warning Iran). വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ്...

‘ബിജെപി നിലപാടിന് വഴങ്ങുന്നത് സംഘപരിവാർ അജണ്ടയ്ക്ക് കീഴടങ്ങൽ;’ വഖഫ്...

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡിന്റെ ചരിത്രത്തിൽ ഇതുവരെ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും, നിലവിലെ സർക്കാർ സ്വീകരിച്ച നിലപാട്...

കേരളത്തിൽ ഡോക്ടർമാരുടെ ഗുരുതര ക്ഷാമം; ഒഴിവുകൾ നികത്താൻ നടപടി...

കണ്ണൂർ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് രൂക്ഷമാണെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കണ്ണൂരിൽ മാത്രമല്ല, കേരളത്തിന്റെ വിവിധ ജില്ലകളിലും ഡോക്ടർമാരുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ഒഴിവുകൾ നികത്തി ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....