ആലുവ: എറണാകുളം ആലുവ ശിവരാത്രി മണപ്പുറത്ത് മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിന്റെ ബൈക്കിന് തീയിട്ട സംഭവത്തിൽ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി (Aluva bike set on fire). പെരുമ്പാവൂർ അല്ലപ്ര സ്വദേശിയായ സത്യനെയാണ് സംഭവത്തിന് പിന്നാലെ പിടികൂടിയത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കരിമുകൾ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ യദു മീൻപിടിക്കാനായി ശിവരാത്രി മണപ്പുറത്ത് എത്തിയപ്പോൾ പാർക്ക് ചെയ്തിരുന്ന ബൈക്കാണ് തീകൊളുത്തിയത്. സംഭവത്തിൽ ബൈക്കിന് സാരമായ നാശനഷ്ടമുണ്ടായി.
പ്രാഥമിക വിവരങ്ങൾ പ്രകാരം, സത്യനും യദുവും തമ്മിൽ നേരത്തേ വ്യക്തിപരമായ വൈരാഗ്യമുണ്ടായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ശിവരാത്രി മണപ്പുറത്ത് ചായക്കച്ചവടവുമായി ബന്ധപ്പെട്ട സംഘത്തിലെ ഒരാളും സത്യനും തമ്മിൽ ഉണ്ടായ തർക്കത്തിൽ യദു ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റിയിരുന്നു. ഇതിലുള്ള വിരോധമാണ് ബൈക്ക് കത്തിക്കാൻ കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവത്തിൽ പ്രതിയെ നാട്ടുകാർ തടഞ്ഞുവച്ച് ആലുവ പൊലീസിന് കൈമാറി. കേസെടുത്ത പൊലീസ് സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ചുവരികയാണ്.
Story Summary:
A youth’s motorcycle was set on fire at the Aluva Sivarathri Manappuram, allegedly due to previous enmity. Local residents caught the accused and handed him over to the police.


