ആളില്ലാത്ത വീട്ടിൽ മോഷണശ്രമം
Thu, 25 May 2023

എറിയാട്: ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണത്തിന് ശ്രമം. മാടവന അയനിക്കപറമ്പിൽ പടിഞ്ഞാറെ വീട്ടിൽ സെയ്തു മുഹമ്മദിന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. മുൻ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ദിവസങ്ങൾക്ക് ശേഷം വീട്ടുകാർ മടങ്ങിയെത്തിപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പണവും ആഭരണങ്ങളും ഇല്ലാതിരുന്നതിനാൽ വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.