HomeCrimeസ്വത്ത് തർക്കം: 150 കോടിയുടെ ആസ്തിയുള്ള പിതാവിനെ മകൻ വെടിവെച്ചു കൊന്നു...

സ്വത്ത് തർക്കം: 150 കോടിയുടെ ആസ്തിയുള്ള പിതാവിനെ മകൻ വെടിവെച്ചു കൊന്നു | Wealthy Farmer Shot Dead

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള മോദിനഗറിൽ സ്വത്ത് തർക്കത്തെ തുടർന്ന് 52-കാരനായ പിതാവിനെ മകൻ വെടിവെച്ചുകൊന്നു. മോദിനഗർ ബുഡാന ഗ്രാമത്തിലെ സമ്പന്നനായ കർഷകൻ ഹരിഓം ചൗധരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മുതിർന്ന മകൻ നിഖിലിനായി (32) പോലീസ് തിരച്ചിൽ ശക്തമാക്കി. നാല് പ്രത്യേക സംഘങ്ങളാണ് പ്രതിക്കായി അന്വേഷണം നടത്തുന്നത്.(Wealthy Farmer Shot Dead By Alcoholic Son Over 150 Crore Property Dispute In Ghaziabad)

പ്രദേശത്തെ പ്രമുഖ കർഷകനായ ഹരിഓം ചൗധരിക്ക് മോദിനഗറിൽ 75 ബിഘ ഭൂമിയും ഡൽഹി-മീററ്റ് റോഡിൽ ഒരു വലിയ മാർക്കറ്റുമുണ്ട്. ഏകദേശം 150 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ലഹരിക്ക് അടിമയായ നിഖിലിന് ഏതാനും കടകളും 25 ബിഘ ഭൂമിയും ഹരിഓം നേരത്തെ തന്നെ നൽകിയിരുന്നു. എന്നാൽ ബാക്കിയുള്ള സ്വത്തുക്കൾ കൂടി തന്റെ പേരിലാക്കണമെന്ന് ആവശ്യപ്പെട്ട് നിഖിൽ നിരന്തരം വഴക്കിട്ടിരുന്നു. മദ്യപാനിയായ മകൻ സ്വത്തുക്കളെല്ലാം ധൂർത്തടിക്കുമെന്ന് പറഞ്ഞ് പിതാവ് ബാക്കി സ്വത്ത് നൽകാൻ വിസമ്മതിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി വൈകി മദ്യപിച്ചെത്തിയ നിഖിലിനെ ഹരിഓം ചൗധരി ശകാരിച്ചതോടെയാണ് തർക്കം തുടങ്ങിയത്. വാക്കുതർക്കത്തിനിടയിൽ നിഖിൽ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളെടുത്ത് പിതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. മുഖത്ത് വെടിയേറ്റ് താഴെ വീണ ഹരിഓമിന്റെ നെഞ്ചിലും വയറിലുമായി മൂന്ന് തവണ കൂടി പ്രതി വെടിവെച്ചു. ശരീരത്തിൽ നാല് മുതൽ ആറ് വരെ വെടിയുണ്ടയേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയായ നിഖിൽ മുൻപും വീട്ടിൽ സമാനമായ രീതിയിൽ അക്രമം നടത്തിയിട്ടുണ്ടെന്നും, 2018-ൽ ഉണ്ടായ തർക്കത്തിനിടയിൽ ഇയാൾ അനിയനായ നീഷുവിന് നേരെ വെടിയുതിർത്തിരുന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

Story Summary

A 32-year-old liquor addict, Nikhil, allegedly shot his 52-year-old father, Hariom Chaudhary, a wealthy farmer with assets worth ₹150 crore, over a property dispute in Ghaziabad’s Modinagar. The accused, who had already received a portion of the property but demanded the rest, fired multiple rounds at his father’s face and chest following a heated argument before fleeing the spot. Police have launched a manhunt for the accused, noting he had a history of violence and had previously shot at his younger brother in 2018.

Clickable Info Box