ആശ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്ത് വിവാഹിതയായി; വീഡിയോ

ആശ ശരത്തിന്‍റെ മകളും നടിയുമായ ഉത്തര ശരത്ത് വിവാഹിതയായി. ആദിത്യനാണ് വരന്‍. കൊച്ചി അഡ്ലക്സ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരുകുടുംബങ്ങളുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര താരങ്ങളും പങ്കെടുത്തു. മുംബൈയില്‍ ജൂഹു ബീച്ചിന് സമീപത്തുള്ള ഹോട്ടലില്‍ വച്ച് വിവാഹ സല്‍ക്കാരവും നടക്കും. ആശ ശരത്ത് കുടുംബം എന്ന യുട്യൂബ് ചാനലിലൂടെ വിവാഹം ലൈവ് സ്ട്രീമിംഗ് ചെയ്തിരുന്നു. വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി, ഹല്‍ദി സംഗീത് നൈറ്റ് എന്നീ ചടങ്ങുകളുടെയൊക്കെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മോഡലിംഗ് രംഗത്തും ശ്രദ്ധ നേടിയിട്ടുള്ള ഉത്തര 2021 ലെ മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലൂടെയായിരുന്നു നടി എന്ന നിലയില്‍ ഉത്തര ശരത്തിന്‍റെ അരങ്ങേറ്റം.