Times Kerala

‘പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇപ്പോഴില്ല’; കെ കെ ശൈലജ
 

 
കെ.കെ ശൈലജ

പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ലെന്ന് വ്യക്തമാക്കി മുൻ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. നിപ വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ. ‌

താരതമ്യേന റിസ്ക് കുറവാണ്. ഇപ്പോൾ പ്രോടോകോളുകൾ നിലവിലുണ്ട്. കേന്ദ്ര അംഗീകാരം കിട്ടിയാൽ മാത്രമേ നിപ ഫല പ്രഖ്യാപനം കേരളത്തിൽ നിന്ന് നടത്താൻ സാധിക്കു. നിലവിൽ പ്രഖ്യാപനം വരേണ്ടത് പൂനെയിൽ നിന്നാണെന്നും കെ കെ ശൈലജ പറഞ്ഞു.

2018ൽ നിപ ആദ്യമായി റിപ്പോർട്ട് ചെയ്യുമ്പോൾ  ആരോ​ഗ്യമന്ത്രി കെകെ ശൈലജയായിരുന്നു. സംസ്ഥാനത്ത് 17 മരണങ്ങളാണ് അന്നുണ്ടായത്. ആരോ​ഗ്യമന്ത്രിയെന്ന നിലയിലുള്ള കെ കെ ശൈലജയുടെ ഇടപെടൽ അന്ന് വലിയ രീതിയിൽ ശ്രദ്ധയാകർഷിച്ചിരുന്നു.

Related Topics

Share this story