കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം
Sep 14, 2023, 17:58 IST

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനില്‍ എംപാനല്‍ ചെയ്യുന്നതിനായി കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ വിവിധ ജില്ലകളില്‍ നടത്തുന്ന ആശയവിനിമയ ബോധവത്കരണ പരിപാടികളില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുന്നതിന് നിശ്ചിത വേതനം നല്‍കി ഇത്തരം സംഘങ്ങള്‍ക്ക് അവസരം നല്‍കും. നാടകം, നൃത്തം, നാടന്‍പാട്ട്, കലാരൂപങ്ങള്‍, പാവകളി, മാജിക് തുടങ്ങി ഏത് കലാരൂപവും അവതരിപ്പിക്കുന്ന വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും പാനലില്‍ രജിസ്റ്റര്‍ ചെയ്യാം. മൂന്ന് വര്‍ഷത്തേക്കാണ് രജിസ്ട്രേഷന്‍. സംസ്ഥാനത്തെ കലാ സംഘങ്ങള്‍ തിരുവനന്തപുരത്തേക്കാണ് അപേക്ഷ അയക്കേണ്ടത്. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍, ഗവ ഓഫ് ഇന്ത്യ, വന്ദനം, ബേസ്മെന്റ് ഫ്ലോര്‍, യു.ആര്‍.ആര്‍.എ-7 എ, ഉപ്പളം റോഡ്, സ്റ്റാച്യൂ, തിരുവനന്തപുരം- 695001.
എന്ന വിലാസത്തില്‍ ഒക്ടോബര്‍ 10 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.davp.nic.in / www.cbcindia.gov.in ല്‍ ലഭിക്കും.
എന്ന വിലാസത്തില്‍ ഒക്ടോബര്‍ 10 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.davp.nic.in / www.cbcindia.gov.in ല്‍ ലഭിക്കും.