സ്റ്റാഫ് നഴ്സ് നിയമനം
Sat, 18 Mar 2023

പാലക്കാട്: ദേശീയ ആരോഗ്യ ഭൗത്യത്തിന്റെ കീഴില്‍ അട്ടപ്പാടി മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയില്‍ കരാറടിസ്ഥനത്തില്‍ നിയമനം. ജനറല്‍ നഴ്സിംഗ് പരിശീലനം അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ് പരിശീലനമാണ് യോഗ്യത. കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി 2023 മാര്‍ച്ച് ഒന്നിന് 40 കവിയരുത്. താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും ബയോഡാറ്റയുമായി മാര്‍ച്ച് 23 ന് ഉച്ചക്ക്് രണ്ടിനകം നേരിട്ടോ, തപാലായോ അപേക്ഷ നല്‍കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍- 0491-2504695