Times Kerala

 വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷിക്കാം

 
ലോ​റി​ക​ളി​ല്‍ ക​ട​ത്തി​യ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത 14.70 ല​ക്ഷം രൂ​പ തെ​ര​ഞ്ഞെ​ടു​പ്പ് സ്‌​ക്വാ​ഡ് പി​ടി​കൂ​ടി
 കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ( KSBCDC) പത്തനംതിട്ട ജില്ലയിലെ (അടൂര്‍ താലൂക്ക് ഒഴികെയുള്ള) സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും സ്വയം തൊഴില്‍, സുവര്‍ണശ്രീ (വിവിധ ഉദ്ദേശം), പെണ്‍കുട്ടികളുടെ വിവാഹം, എന്റെ വീട്, വിദ്യാഭ്യാസം തുടങ്ങിയ വായ്പ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക് 6% - 8%. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 9.5% പലിശ നിരക്കില്‍ വ്യക്തിഗതവായ്പകള്‍ ലഭ്യമാണ്. ജാമ്യ വ്യവസ്ഥകള്‍ ബാധകം. വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനടുത്തുള്ള കെ..എസ്.ബി.സി.ഡി.സി ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക.
ഫോണ്‍ നം.0468 2226111, 2272111.

Related Topics

Share this story