Times Kerala

 ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

 
apply പൈത്തൺ പ്രോഗ്രാമിങ് പരിശീലനത്തിന് പട്ടികജാതി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
 

കോട്ടയം: 2023 - 24 സാമ്പത്തിക വർഷത്തിലെ ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് പ്രോഗ്രാം പരിശീലന പരിപാടി സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 17 വരെ കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം ഹാളിൽ നടക്കും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 20 ദിവസം നീണ്ടു നിൽക്കുന്ന പരിശീലനത്തിൽ ആദ്യ എട്ട് ദിവസം സംരംഭകർ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളിൽ ക്ലാസ് നൽകും. തുടർന്നുള്ള  12 ദിവസം ബേക്കറി ഫുഡ് പ്രോഡക്ട്‌സ് നിർമാണം, അച്ചാർ, സ്‌ക്വാഷ്, ജാം നിർമാണം എന്നിവയിൽ പരിശീലനം നൽകും. ഭക്ഷണം, ലഘു ഭക്ഷണം എന്നിവ സൗജന്യമാണ്. ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. താത്പര്യമുള്ളവർ 8921902866, 9995401315 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

 

Related Topics

Share this story