ശാസ്ത്രീയ കൃഷിരീതി പരിചയപ്പെടാന്‍ അവസരം

ജനപങ്കാളിത്തവും നവീന കൃഷിരീതിയും കൈമുതലാക്കി അജാനൂര്‍ നെല്‍കൃഷി
 സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ യുവകര്‍ഷകര്‍, കാര്‍ഷിക മേഖലയില്‍ താത്പര്യമുള്ള യുജനങ്ങള്‍ക്കായി ശാസ്ത്രീയ കൃഷി പരിചയപ്പെടാന്‍  അവസരം. മാര്‍ച്ച് 19 ന് രാവിലെ എട്ടിന് നടക്കുന്ന പരിപാടി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പരിപാടിയുടെ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശനം, നൂതന കൃഷിരീതികള്‍ നേരില്‍ കണാനും മനസ്സിലാക്കാനും സൗകര്യവും ലഭ്യമാക്കും. കാര്‍ഷിക മേഖലയില്‍ താത്പര്യമുള്ള യുവജനങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഫോണ്‍- 9446108989, 9746037489.

Share this story