പാലക്കാട്: മുസ്‌ലിം ലീഗ് പ്രവർത്തകർക്കും പോലീസിനുമെതിരെ കടുത്ത ഭീഷണി മുഴക്കി പി.എം. ആർഷോ. പാതി അഭ്യാസവുമായി മുസ്‌ലിം ലീഗ് മണ്ണാർക്കാട്ട് പാതിരാത്രി ഇറങ്ങിയാൽ, മുഴുവൻ അഭ്യാസവും തങ്ങൾ പഠിപ്പിക്കുമെന്നും അങ്ങനെ ചെയ്താൽ പിന്നെ മണ്ണാർക്കാട്ട് ലീഗ് ഉണ്ടാവില്ലെന്നും ആർഷോ പ്രസംഗിച്ചു.(There will be no Muslim League in Mannarkkad, PM Arsho makes provocative speech)
"പാതി മാത്രം അറിയാവുന്ന അഭ്യാസവുമായി നിങ്ങൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണല്ലോ. ആ അഭ്യാസം മുഴുവനും അറിയാവുന്നവരാണ് മണ്ണാർക്കാട്ടെ സി.പി.ഐ.എം എന്ന ബോധ്യം ലീഗ് പ്രവർത്തകർക്കുണ്ടാവണം. പാതിരാത്രി ഇറങ്ങിയാൽ മുഴുവൻ അഭ്യാസവും പഠിപ്പിച്ചിരിക്കും," ആർഷോ പറഞ്ഞു.
പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠനും മണ്ണാർക്കാട് എം.എൽ.എ എൻ. ഷംസുദ്ദീനും പറയുന്നത് അനുസരിച്ചാണ് പ്രദേശത്തെ ചില പോലീസുകാർ പ്രവർത്തിക്കുന്നതെന്ന് ആർഷോ കുറ്റപ്പെടുത്തി. ഈ രീതി തുടരുകയാണെങ്കിൽ പോലീസുകാരെയും ചില കാര്യങ്ങൾ പഠിപ്പിക്കേണ്ടി വരുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി.