സ്കൂട്ടർ തടഞ്ഞു നിർത്തി കുത്തി: മലപ്പുറത്ത് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്കായി തിരച്ചിൽ | Murder

പ്രതി കോഴിക്കോട് ഭാഗത്തേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ട്
സ്കൂട്ടർ തടഞ്ഞു നിർത്തി കുത്തി: മലപ്പുറത്ത് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്കായി തിരച്ചിൽ | Murder
Updated on

മലപ്പുറം: പെൻഷൻ ഭവൻ റോഡിൽ പട്ടാപ്പകൽ യുവതിക്ക് നേരെ വധശ്രമം. സ്കൂട്ടറിൽ വരികയായിരുന്ന 28-കാരിയെ ബൈക്കിലെത്തിയ യുവാവ് തടഞ്ഞുനിർത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ യുവതിയെ മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് ശേഷം രക്ഷപ്പെട്ട പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി.എസ്. അശ്വിനായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.(Search underway for suspect who tried to murder woman in Malappuram)

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. യുവതിയെ ബൈക്കിൽ പിന്തുടർന്നെത്തിയ അശ്വിൻ, സ്കൂട്ടർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. താഴെ വീണ യുവതിയുടെ കഴുത്തിൽ കുത്താൻ ശ്രമിച്ചെങ്കിലും വഴിപോക്കർ ഓടിക്കൂടിയതോടെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു.

യുവതിയുടെ തലയ്ക്കും കൈക്കുമാണ് പരിക്കേറ്റത്. ആക്രമണത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയും യുവതിയും നേരത്തെ ഒരേ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരും പരിചയക്കാരുമായിരുന്നു. യുവതിയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചതിനെത്തുടർന്ന് അശ്വിൻ ഭീഷണി മുഴക്കിയിരുന്നു.

അശ്വിൻ ശല്യം ചെയ്യുന്നതിനെതിരെ യുവതി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ വിളിച്ച് താക്കീത് ചെയ്തിരുന്നതുമാണ്. ഇതിനിടയിലാണ് വീണ്ടും ആക്രമണമുണ്ടായത്. പ്രതി അശ്വിൻ കോഴിക്കോട് ഭാഗത്തേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ പ്രതിയെ വലയിലാക്കുമെന്ന് മലപ്പുറം പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com