Times Kerala

 ആ​ല്‍​മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണ് അ​പ​ക​ടം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന ടാ​ക്സി ഡ്രൈ​വ​ര്‍ മ​രി​ച്ചു

 
ആ​ല്‍​മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണ് അ​പ​ക​ടം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന ടാ​ക്സി ഡ്രൈ​വ​ര്‍ മ​രി​ച്ചു
 

കോ​ഴി​ക്കോ​ട്: ബൈ​ക്കി​ല്‍ യാ​ത്ര​ചെ​യ്യു​മ്പോ​ള്‍ ആ​ല്‍​മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ള്‍ മ​രി​ച്ചു. വാ​ണി​മേ​ല്‍ ചേ​ല​മു​ക്കി​ലെ എ​ക്കോ​ത്ത് അ​സീ​സ് (54) ആ​ണ് മ​രി​ച്ച​ത്. 

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വാ​ണി​മേ​ല്‍ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അപകടം സംഭവിച്ചത്. പാ​റോ​ള്ള പ​റ​മ്പ​ത്ത് നൗ​ഫ​ല്‍ എ​ന്ന​യാ​ള്‍​ക്കൊ​പ്പം ബൈ​ക്കി​ല്‍ പോ​കു​മ്പോ​ള്‍ ആ​ല്‍മ​ര​ത്തി​ന്‍റെ വ​ലി​യ ശി​ഖ​രം പൊ​ട്ടി​വീ​ഴു​ക​യാ​യി​രു​ന്നു.  ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ അ​സീ​സ് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​രി​ച്ച​ത്.  ക​ല്ലാ​ച്ചി​യി​ലെ ടാ​ക്സി ഡ്രൈ​വ​റാ​യി​രു​ന്നു അ​സീ​സ്.
 

Related Topics

Share this story