കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 240 രൂപ കുറഞ്ഞ് 99,640 രൂപ എന്ന നിലയിലും, ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,445 രൂപ എന്ന നിലയിലുമാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's price)
ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് ഇന്ത്യയിൽ സ്വർണവില ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നത്. ആഗോള വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡും ലഭ്യതയും അനുസരിച്ചാണ് അടിസ്ഥാന വില നിശ്ചയിക്കപ്പെടുന്നത്. വിദേശ വിപണികളിൽ വില കൂടുമ്പോൾ സ്വാഭാവികമായും ഇന്ത്യയിലും അതിന്റെ പ്രതിഫലനം ഉണ്ടാകുന്നു.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വ്യാപാരം നടക്കുന്നത് അമേരിക്കൻ ഡോളറിലാണ്. അതുകൊണ്ട് തന്നെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് സ്വർണം ഇറക്കുമതി ചെയ്യുന്നതിന് കൂടുതൽ ചിലവേറാൻ കാരണമാകുന്നു. ഇത് ഇന്ത്യയിലെ സ്വർണവില വർദ്ധിപ്പിക്കുന്നു. ഇന്ത്യയിൽ ഉപയോഗിക്കുന്ന സ്വർണത്തിന്റെ ഭൂരിഭാഗവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. കേന്ദ്ര സർക്കാർ ചുമത്തുന്ന ഇറക്കുമതി തീരുവയിലെ മാറ്റങ്ങൾ സ്വർണത്തിന്റെ വിപണി വിലയെ നേരിട്ട് ബാധിക്കുന്നു.
സാമ്പത്തിക അസ്ഥിരതയോ പണപ്പെരുപ്പമോ ഉണ്ടാകുന്ന സമയത്ത് നിക്ഷേപകർ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയുന്നു. ഇതും വില വർദ്ധനവിന് കാരണമാകാറുണ്ട്.