കൊച്ചി: നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ തന്റെ ഹൃദയഭാരമാണ് മമ്മൂട്ടി വെളിപ്പെടുത്തിയത്. മോഹൻലാലും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Mammootty shares heartwarming note on Mohanlal's mother's demise)
"നമുക്കെല്ലാവർക്കും ഏറെ വേണ്ടപ്പെട്ട ഒരാളുടെ വിയോഗത്തിന്റെ വേളയിൽ എനിക്ക് ഹൃദയഭാരം തോന്നുന്നു. തളരാതെയിരിക്കൂ പ്രിയ ലാൽ..."
മരണവാർത്ത അറിഞ്ഞതിന് പിന്നാലെ മമ്മൂട്ടി എറണാകുളം എളമക്കരയിലുള്ള മോഹൻലാലിന്റെ വസതിയിലെത്തി അന്ത്യോപചാരമർപ്പിക്കുകയും മോഹൻലാലിനെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടിയെ കൂടാതെ സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഇന്നലെ രാത്രിയോടെ എളമക്കരയിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.