Times Kerala

 ആമസോണ്‍ ഏറ്റവും പുതിയ ഫയര്‍ ടിവി സ്റ്റിക്ക് 4കെ അവതരിപ്പിച്ചു

 
 ആമസോണ്‍ ഏറ്റവും പുതിയ ഫയര്‍ ടിവി സ്റ്റിക്ക് 4കെ അവതരിപ്പിച്ചു
 

കൊച്ചി: മികച്ച സ്മാര്‍ട്ട് ടിവി എക്സ്പീരിയന്‍സ് ഉറപ്പു വരുത്താനായി ആമസോണ്‍  ഏറ്റവും പുതിയ ഫയര്‍ ടിവി സ്റ്റിക്ക് 4കെ  ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്‍റര്‍ടെയിന്‍മെന്‍റ്, ന്യൂസ്, സ്പോര്‍ട്സ് എന്നിവയിലുടനീളം 12,000ലേറെ ആപ്പുകളാണ് പുതിയ ഫയര്‍ ടിവി സ്റ്റിക്ക് 4കെ വാഗ്ദാനം ചെയ്യുന്നത്. പ്രൈം വീഡിയോ, നെറ്റ്ഫ്ളിക്സ്, ഡിസ്നി+ഹോട്ട് സ്റ്റാര്‍, സീ5, ജിയോ സിനിമ തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയാണിത്. ലളിതമായ വോയ്സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഉള്ളടക്കം തിരയാനും, പ്ലേ ചെയ്യാനും, അലക്സ വഴി സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ നിയന്ത്രിക്കാനും പുതിയ ഫയര്‍ ടിവി സ്റ്റിക്ക് 4കെയിലൂടെ സാധിക്കും.

 

5999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. Amazon.inല്‍ പ്രീഓര്‍ഡര്‍ ചെയ്യാം. 2024 മെയ് 13 മുതല്‍ ഷിപ്പിങ് ആരംഭിക്കും. ക്രോമ, റിലയന്‍സ് ഡിജിറ്റല്‍, വിജയ് എന്നിവയുടെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സ്റ്റോറുകളില്‍  2024 മെയ് 13 മുതല്‍ വില്‍പന ആരംഭിക്കും.

മികച്ച അള്‍ട്രാ എച്ച്ഡി പിക്ചര്‍ ക്വാളിറ്റി, ഡോള്‍ബി വിഷന്‍, എച്ച്ഡിആര്‍10+, ഡോള്‍ബി അറ്റ്മോസ് ഓഡിയോ എന്നിവക്കൊപ്പം സിനിമാറ്റിക് 4കെ ഉള്ളടക്കത്തിന്‍റെ ഫാസ്റ്റ് സ്ട്രീമിങും പുതിയ ഫയര്‍ ടിവി സ്റ്റിക്ക് വാഗ്ദാനം ചെയ്യുന്നു. ഉള്ളടക്കത്തിന്‍റെ വേഗത്തിലുള്ള സ്ട്രീമിങ്, തടസങ്ങളില്ലാത്ത നാവിഗേഷന്‍, വേഗത്തിലുള്ള ആപ്പ് ലോഞ്ച് എന്നിവയ്ക്കൊപ്പം സ്റ്റാന്‍ഡ്ബൈ മോഡില്‍ ഉള്‍പ്പെടെ ഊര്‍ജം സംരക്ഷിക്കുന്നതിന് ലോ പവര്‍ മോഡും പുതിയ ഫയര്‍ ടിവി സ്റ്റിക്ക് 4കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഫയര്‍ ടിവി ഉപകരണ നിരയിലെ ഏറ്റവും ശക്തമായ സ്ട്രീമിങ് സ്റ്റിക്ക് കൂടിയായിരിക്കും ഇത്. ഉപഭോക്താക്കള്‍ക്ക് അലക്സ വഴി എക്കോ സ്മാര്‍ട്ട് സ്പീക്കറുകളുമായി ഫയര്‍ ടിവി സ്റ്റിക്ക് 4കെ വയര്‍ലെസ് ആയി ബന്ധിപ്പിച്ച് അലക്സ ഹോം തിയേറ്റര്‍ എക്സ്പീരിയന്‍സ് ആസ്വദിക്കുവാനും കഴിയും.

 

വേഗതയേറിയ പ്രകടനം, മികച്ച ചിത്രവും ഓഡിയോ നിലവാരവും, സ്മാര്‍ട്ട് ഫീച്ചറുകള്‍, ഗെയിമുകള്‍ക്കുള്ള ഇമ്മേഴ്സീവ് ഗ്രാഫിക്സ് എന്നിവയും മറ്റും നല്‍കുന്ന സ്ട്രീമിങ് ഓപ്ഷനുകളാണ് പ്രേക്ഷകര്‍ തേടുന്നതെന്ന് ആമസോണ്‍ ഡിവൈസസ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ അനീഷ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തങ്ങളുടെ ഏറ്റവും ശക്തമായ ഫയര്‍ ടിവി സ്റ്റിക്ക് 4കെ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് വിപുലമായ രീതിയില്‍ മികച്ച  സ്ട്രീമിങ് ആസ്വദിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story