'രാഷ്ട്രീയ പകപോക്കൽ, BJPയുമായുള്ള ധാരണ': N സുബ്രഹ്മണ്യൻ്റെ കസ്റ്റഡിയിൽ രമേശ് ചെന്നിത്തല | Congress

എന്തുകൊണ്ട് രാജീവ് ചന്ദ്രശേഖറിനെതിരെ കേസില്ല എന്നും അദ്ദേഹം ചോദിച്ചു
'രാഷ്ട്രീയ പകപോക്കൽ, BJPയുമായുള്ള ധാരണ': N സുബ്രഹ്മണ്യൻ്റെ കസ്റ്റഡിയിൽ രമേശ് ചെന്നിത്തല | Congress
Updated on

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത നടപടിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുബ്രഹ്മണ്യനെതിരെയുള്ള കേസ് ശുദ്ധമായ രാഷ്ട്രീയ പകപോക്കലാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരും സംസാരിക്കരുത് എന്നതാണ് ഈ നടപടിയുടെ ഉദ്ദേശമെന്നും ചെന്നിത്തല ആരോപിച്ചു.(Political vendetta, agreement with BJP, Ramesh Chennithala on Congress leader's custody)

സമാനമായ ചിത്രം പങ്കുവെച്ച ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് ചെന്നിത്തല ചോദിച്ചു. ഇത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് മാത്രം ഓർക്കുന്ന മുഖ്യമന്ത്രി, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടത് മറന്നുപോയോ എന്ന് അദ്ദേഹം പരിഹസിച്ചു.

സമൂഹമാധ്യമങ്ങളിൽ എത്രയോ പേർ പല തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ വരുന്ന കാര്യങ്ങളിൽ മാത്രം അമിതമായി വേവലാതിപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. "മുഖ്യമന്ത്രിക്ക് എതിരെ ആരും സംസാരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. നിയമം എല്ലാവർക്കും ഒരുപോലെയാകണം. ബിജെപി നേതാക്കൾക്കെതിരെ നടപടി എടുക്കാതെ കോൺഗ്രസ് നേതാക്കളെ മാത്രം വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല." - രമേശ് ചെന്നിത്തല.

Related Stories

No stories found.
Times Kerala
timeskerala.com