'ചോര പുരണ്ട ചരിത്രം മറക്കരുത്': യെലഹങ്കയിലെ കുടിയൊഴിപ്പിക്കലിൽ കോൺഗ്രസിനെതിരെ M സ്വരാജ് | Demolitions

അടിയന്തരാവസ്ഥയും ബുൾഡോസർ രാജും
'ചോര പുരണ്ട ചരിത്രം മറക്കരുത്': യെലഹങ്കയിലെ കുടിയൊഴിപ്പിക്കലിൽ കോൺഗ്രസിനെതിരെ M സ്വരാജ് | Demolitions
Updated on

തിരുവനന്തപുരം: ബെംഗളൂരു യെലഹങ്കയിൽ മുസ്ലീം ഭൂരിപക്ഷ മേഖലയിലെ മുന്നൂറോളം വീടുകൾ തകർത്ത നടപടിയിൽ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എം. സ്വരാജ്. വൻകിട കയ്യേറ്റക്കാർ പാവങ്ങളുടെ കൂര പൊളിക്കുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് അദ്ദേഹം സമൂഹമാധ്യമ കുറിപ്പിലൂടെ ആരോപിച്ചു. 'സ്‌നേഹത്തിന്റെ കടയുമായി തുർക്കുമാൻ ഗേറ്റിൽ നിന്നും യെലഹങ്കയിലേക്ക്' എന്നാണ് കുറിപ്പ് തുടങ്ങുന്നത്.(Don't forget the bloody history, M Swaraj against Congress over demolitions in Karnataka)

സ്വാതന്ത്ര്യാനന്തര കോൺഗ്രസിന്റേത് മനുഷ്യാവകാശ ലംഘനങ്ങളുടെയും കൂട്ടക്കുരുതികളുടെയും ചോരപുരണ്ട ചരിത്രമാണെന്ന യാഥാർത്ഥ്യം പലരും സൗകര്യപൂർവ്വം മറക്കുകയാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥക്കാലത്തെ തുർക്കുമാൻ ഗേറ്റ് സംഭവങ്ങൾ മുതൽ യെലഹങ്ക വരെയുള്ള നടപടികൾ കോൺഗ്രസിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നു. സംഘപരിവാർ ഭീകരതയ്ക്കും ബുൾഡോസർ രാജിനുമെതിരെ കോൺഗ്രസിനെ ആശ്രയിക്കാമെന്ന് കരുതുന്നവർക്ക് മുന്നിൽ പാർട്ടി വീണ്ടും മുഖംമൂടി അഴിച്ചുമാറ്റിയിരിക്കുകയാണ്. ഒരു വശത്ത് സ്‌നേഹത്തിന്റെ കടയെക്കുറിച്ച് സംസാരിക്കുകയും മറുഭാഗത്ത് പാവപ്പെട്ടവരുടെ വീടുകൾക്ക് മേൽ ബുൾഡോസർ കയറ്റുകയും ചെയ്യുന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പരിഹസിച്ചു.

"സംഘപരിവാറിന്റെ അതേ ശൈലി തന്നെയാണ് കോൺഗ്രസും പിന്തുടരുന്നത്. എന്താണ് കോൺഗ്രസെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് ബെംഗളൂരുവിലെ സംഭവങ്ങൾ." - എം. സ്വരാജ്

Related Stories

No stories found.
Times Kerala
timeskerala.com