കേരളത്തിലെ SIR : 24 ലക്ഷത്തിലേറെപ്പേരെ ഒഴിവാക്കിയതിനെതിരെ രാഷ്ട്രീയ പാർട്ടികൾ, നിർണായക യോഗം ഇന്ന് | SIR

പുതിയ ബൂത്തുകൾ അശാസ്ത്രീയമെന്ന് ആക്ഷേപമുണ്ട്
Kerala SIR, crucial meeting with Political parties today
Updated on

തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി 24.08 ലക്ഷം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. വിഷയം ചർച്ച ചെയ്യുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ ആദ്യ യോഗം ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് ചേരും.(Kerala SIR, crucial meeting with Political parties today)

വോട്ടർമാരെ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയ നടപടിയിൽ സി.പി.എമ്മും കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടികൾക്ക് കടുത്ത വിയോജിപ്പുണ്ട്. പകുതിയിലധികം പേരെയും കണ്ടെത്താനാവുമെന്നാണ് പാർട്ടികളുടെ വാദം. ഒഴിവാക്കപ്പെട്ടവർ വീണ്ടും പുതിയ വോട്ടർമാരായി അപേക്ഷ നൽകണമെന്ന നിർദ്ദേശത്തിലും പാർട്ടികൾക്ക് എതിർപ്പുണ്ട്.

പുതിയ ബൂത്തുകൾ നിർമ്മിച്ചത് ശാസ്ത്രീയമല്ലെന്നും ആക്ഷേപമുണ്ട്. കരട് പട്ടികയിൽ നിന്ന് പുറത്തായവർക്ക് പേര് തിരികെ ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അവസരം നൽകിയിട്ടുണ്ട്. അപേക്ഷാ കാലാവധി 2025 ഡിസംബർ 23 മുതൽ 2026 ജനുവരി 22 വരെയാണ്. ഫോം 6 പുതുതായി പേര് ചേർക്കാനും, ഫോം 6A പ്രവാസി വോട്ടർമാർക്കും, ഫോം 7 മരണം, താമസം മാറാൻ, പേര് ഇരട്ടിപ്പ് എന്നിവ ഒഴിവാക്കാനും, ഫോം 8 വിലാസം മാറ്റുന്നതിനും മറ്റ് തിരുത്തലുകൾക്കുമാണ്.

voters.eci.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഹിയറിംഗിന് ശേഷം പേര് ഒഴിവാക്കപ്പെട്ടാൽ, ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഒന്നാം അപ്പീലും, അതിന് ശേഷം 30 ദിവസത്തിനകം ചീഫ് ഇലക്ടറൽ ഓഫീസർക്ക് രണ്ടാം അപ്പീലും സമർപ്പിക്കാവുന്നതാണ്. ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, ആധാർ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സർക്കാർ നൽകിയ തിരിച്ചറിയൽ കാർഡുകൾ എന്നിവ അപേക്ഷയ്ക്കൊപ്പം രേഖയായി ഉപയോഗിക്കാം. നിലവിൽ 28,529 പേരും 6,242 പ്രവാസികളും ഇതിനകം അപേക്ഷ നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com