വെങ്ങോലയിൽ അനിശ്ചിതത്വം: പ്രതിപക്ഷം വിട്ടുനിന്നു, കോറം തികയാതെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു | Presidential election

വോട്ടെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ സാധിച്ചില്ല.
Uncertainty in Vengola, Opposition abstains, presidential election postponed
Updated on

എറണാകുളം: വെങ്ങോല പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അസാധാരണ പ്രതിസന്ധിയിൽ. ഭൂരിഭാഗം അംഗങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ കോറം തികയാതെ വന്നതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. നാളെ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനാണ് വരണാധികാരിയുടെ തീരുമാനം.(Uncertainty in Vengola, Opposition abstains, presidential election postponed)

ആകെ 24 അംഗങ്ങളുള്ള പഞ്ചായത്തിൽ കക്ഷിനില യുഡിഎഫ്: 09, എൽഡിഎഫ്: 08, ട്വന്റി ട്വന്റി: 06, എസ്ഡിപിഐ: 01 എന്നിങ്ങനെയാണ്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി യുഡിഎഫ് അംഗങ്ങളും എസ്ഡിപിഐ പ്രതിനിധിയും മാത്രമാണ് ഹാജരായത്. എൽഡിഎഫിലെ എട്ട് അംഗങ്ങളും ട്വന്റി ട്വന്റിയിലെ ആറ് അംഗങ്ങളും ഉൾപ്പെടെ 14 പേർ വിട്ടുനിന്നു. പകുതിയിലധികം അംഗങ്ങൾ എത്താതിരുന്നതോടെ വോട്ടെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ സാധിച്ചില്ല.

Related Stories

No stories found.
Times Kerala
timeskerala.com