തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയി V പ്രിയദർശിനി: UDFനെ മറികടന്ന് LDF, മറ്റത്തൂരിൽ കൂട്ടരാജി | Panchayat presidential election

വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2.30-ന് നടക്കും
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയി V പ്രിയദർശിനി: UDFനെ മറികടന്ന് LDF, മറ്റത്തൂരിൽ കൂട്ടരാജി | Panchayat presidential election
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലായി ആകെ 1107 തദ്ദേശ സ്ഥാപനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വാശിയേറിയ മത്സരത്തിൽ എൽഡിഎഫിലെ വി. പ്രിയദർശിനി വിജയിച്ചു. യുഡിഎഫിന്റെ ആഗ്നസ് റാണിയെ പരാജയപ്പെടുത്തിയാണ് പ്രിയദർശിനി അധ്യക്ഷ പദവിയിലെത്തിയത്. ആകെ 26 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ 15 സീറ്റുകൾ നേടിയാണ് എൽഡിഎഫ് അധികാരം നിലനിർത്തിയത്. (The leaders of the state's panchayat will be known today, The presidential election has begun)

കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള അംഗമായ പ്രിയദർശിനി സി പി എം വർക്കല ഏരിയ കമ്മിറ്റി അംഗമാണ്. കല്ലമ്പലത്ത് നിന്നും വലിയ ഭൂരിപക്ഷത്തിനാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. എതിരില്ലാത്ത വിജയം തടയാനായി യുഡിഎഫ് രംഗത്തിറക്കിയ ആഗ്നസ് റാണി വെങ്ങാനൂർ ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയാണ്.

കഴിഞ്ഞ തവണ വെറും 6 സീറ്റുകൾ മാത്രമുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ 13 സീറ്റുകൾ നേടി കരുത്ത് തെളിയിച്ചെങ്കിലും ഭരണം പിടിക്കാൻ സാധിച്ചില്ല. എൻഡിഎയ്ക്ക് ഇത്തവണ ഒരു സീറ്റിലും വിജയിക്കാനായില്ല. ജില്ലയിലെ പ്രധാന സി പി എം കേന്ദ്രമായ വർക്കല ഏരിയയിൽ നിന്നുള്ള ഒരു ജനപ്രതിനിധി അധ്യക്ഷ സ്ഥാനത്തെത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ജില്ലയിലെ വിവിധ ഡിവിഷനുകളെ പ്രതിനിധീകരിക്കുന്ന അംഗങ്ങൾ ആദർശ് ഇലകമൺ (ഇലകമൺ), ദീപ അനിൽ (കിളിമാനൂർ), സുധീർഷാ (കല്ലറ), പി വി രാജേഷ് (വെഞ്ഞാറമൂട്), ജെ യഹിയ (ആനാട്), ഡോ. കെ ആർ ഷൈജു (പാലോട്), പ്രദീപ് നാരായൺ (ആര്യനാട്), എൽ പി മായാ ദേവി (വെള്ളനാട്), ഗോപു നെയ്യാർ (പൂവച്ചൽ), ജെ പി ആനി പ്രസാദ് (ഒറ്റശേഖരമംഗലം), ആതിര ഗ്രേസ് (വെള്ളറട), ഐ വിജയ രാജി (കുന്നത്തുകാൽ), എസ് കെ ബെൻ ഡാർവിൻ (പാറശാല), സി ആർ പ്രാണകുമാർ (മരിയാപുരം), ഫ്രീഡ സൈമൺ (കാഞ്ഞിരംകുളം), അഞ്ജിത വിനോദ് കോട്ടുകാൽ (ബാലരാമപുരം), ആഗ്നസ് റാണി (വെങ്ങാനൂർ), ബി ശോഭന (പള്ളിച്ചൽ), എസ് സുരേഷ് ബാബു (മലയിൻകീഴ്), ആർ പ്രീത (കരകുളം), എസ് കാർത്തിക (പോത്തൻകോട്), മഹാണി ജസീം (കണിയാപുരം), മിനി ജയചന്ദ്രൻ (മുരുക്കുംപുഴ), സജിത് മുട്ടപ്പലം (കിഴുവിലം), എസ് ഷീല (ചിറയിൻകീഴ്), നബീൽ കല്ലമ്പലം (മണമ്പൂർ), വി പ്രിയദർശിനി (കല്ലമ്പലം) എന്നിവരാണ്.

വരണാധികാരികളുടെ മേൽനോട്ടത്തിൽ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ശനിയാഴ്ച രാവിലെ 10.30-ന് ആരംഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2.30-ന് നടക്കും.

മറ്റത്തൂർ പഞ്ചായത്തിൽ ഭരണകക്ഷിയായ കോൺഗ്രസിൽ വൻ പൊട്ടിത്തെറി. എട്ട് കോൺഗ്രസ് അംഗങ്ങൾ ഒന്നിച്ച് രാജിക്കത്ത് നൽകി. ഡിസിസി നേതൃത്വത്തിനാണ് അംഗങ്ങൾ കത്ത് കൈമാറിയത്.

941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പുതിയ ഭരണസാരഥികളെ ഇന്നറിയാം. അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരസമിതി അംഗങ്ങളെ കണ്ടെത്താനുള്ള നടപടികളിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കടക്കും. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു കഴിഞ്ഞു. അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ നടക്കും. സമിതി അംഗങ്ങളെ തിരഞ്ഞെടുത്ത ശേഷം രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ സ്ഥിരസമിതി അധ്യക്ഷന്മാരെയും നിശ്ചയിക്കും.

Related Stories

No stories found.
Times Kerala
timeskerala.com