തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിൽ പുതിയ ഭരണസാരഥികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലുമായി നടന്ന വോട്ടെടുപ്പിൽ പലയിടത്തും നാടകീയമായ വിജയങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒട്ടേറെയിടങ്ങളിൽ തുല്യനില വന്നതോടെ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റുമാരെ നിശ്ചയിച്ചത്.(Panchayat President elections in progress in Kerala, Draws held in many places)
തിരുവനന്തപുരംത്ത് എൽഡിഎഫിലെ വി. പ്രിയദർശിനി വിജയിച്ചു (15 വോട്ടുകൾ). കണ്ണൂരിൽ എൽഡിഎഫിലെ ബിനോയ് കുര്യൻ വിജയിച്ചു (18 വോട്ടുകൾ). യുഡിഎഫിന്റെ ബേബി തോലാനിയെയാണ് പരാജയപ്പെടുത്തിയത്. പാലക്കാട് സിപിഎമ്മിലെ ടി.എം. ശശി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
കുമരകത്ത് ബിജെപി - യുഡിഎഫ് സഖ്യം അധികാരം പിടിച്ചു. നറുക്കെടുപ്പിലൂടെ യുഡിഎഫ് സ്വതന്ത്രൻ എ.പി. ഗോപി പ്രസിഡന്റായി. ചേന്ദമംഗലത്ത് സിപിഎം വിമതന്റെ പിന്തുണയോടെ യുഡിഎഫിലെ ഹരിദാസ് പ്രസിഡന്റായി. പെരിങ്ങോട്ടുകുറിശ്ശിയിൽ എൽഡിഎഫ് - യുഡിഎഫ് സഖ്യം അധികാരം പിടിച്ചു. 60 വർഷത്തിന് ശേഷം കോൺഗ്രസിന് ഇവിടെ ഭരണം നഷ്ടമായി. സിപിഎം വിമതയുടെ പിന്തുണയോടെ സിപിഎമ്മിലെ പ്രമോദ് പ്രസിഡന്റായി.
പുത്തൻകുരിശിൽ ട്വന്റി ട്വന്റി പിന്തുണയോടെ യുഡിഎഫിലെ റെജി തോമസ് പ്രസിഡന്റായി. ഇവിടെ എൽഡിഎഫിനായിരുന്നു കൂടുതൽ സീറ്റുകൾ (8). സീറ്റുകൾ തുല്യമായതിനെത്തുടർന്ന് ഭാഗ്യം തുണച്ച പഞ്ചായത്തുകൾ നിരവധിയാണ്. തൃത്താല ബ്ലോക്കിൽ എൽഡിഎഫ് (പി.ആർ. കുഞ്ഞുണ്ണി), ഭരണങ്ങാനത്ത് എൽഡിഎഫ് (സുധാ ഷാജി - കേരള കോൺഗ്രസ് എം), രാജകുമാരിയിൽ എൽഡിഎഫ് (എൻ. ഈശ്വരൻ), മണക്കാട് എൽഡിഎഫ് (വത്സ ജോൺ), പൊന്നാനി ബ്ലോക്കിൽ എൽഡിഎഫ് (അഡ്വ. ആർ. ഗായത്രി), പോത്താനിക്കാടിൽ എൽഡിഎഫ് (കെ.പി. ജയിംസ്), എടക്കാട് ബ്ലോക്കിൽ എൽഡിഎഫ് (കെ.വി. ബിജു) എന്നിങ്ങനെയാണ് നില.
കോറം തികയാത്തതിനാലും മറ്റ് സാങ്കേതിക കാരണങ്ങളാലും എരുമേലി (കോട്ടയം), പുല്ലൂർ-പെരിയ (കാസർകോട്), വെങ്ങോല (എറണാകുളം) എന്നീ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. കോട്ടയം ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 9 ഇടത്തും യുഡിഎഫ് ഭരണം പിടിച്ചപ്പോൾ വൈക്കം, വാഴൂർ ബ്ലോക്കുകൾ എൽഡിഎഫ് നിലനിർത്തി. ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കും.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പിൽ കേരളം കണ്ടത് സമാനതകളില്ലാത്ത നാടകീയ രംഗങ്ങൾ. രാഷ്ട്രീയ ശത്രുക്കൾ കൈകോർത്തും, സ്വന്തം പാർട്ടിയിൽ നിന്ന് കൂട്ടത്തോടെ രാജിവെച്ചും പലയിടത്തും ഭരണം പിടിച്ചെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയുടെയും മന്ത്രിയുടെയും പഞ്ചായത്തുകൾ വീണപ്പോൾ, ബിജെപിയും എസ്ഡിപിഐയും ട്വന്റി ട്വന്റിയും നിർണ്ണായകമായ 'കിംഗ് മേക്കർ' റോളിലെത്തി.
സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പഞ്ചായത്തായ മുണ്ടേരിയിൽ 40 വർഷത്തെ ഇടതുഭരണം അവസാനിച്ചു. എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായതോടെ യുഡിഎഫിലെ സി.കെ. റസീന പ്രസിഡന്റായി. കോൺഗ്രസിലെ എട്ട് അംഗങ്ങൾ കൂട്ടത്തോടെ രാജിവെച്ച് ബിജെപിയുമായി ചേർന്ന് ഭരണം പിടിച്ചു. സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കൽ പ്രസിഡന്റായി. ട്വന്റി ട്വന്റിയുടെ പിന്തുണയോടെ 10 വർഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചു. റെജി തോമസാണ് പുതിയ പ്രസിഡന്റ്. കുമരകത്ത് ബിജെപി-യുഡിഎഫ് സഖ്യം ഭരണം പിടിച്ചപ്പോൾ കുമരകം പ്രസിഡന്റായി യുഡിഎഫ് സ്വതന്ത്രൻ എ.പി. ഗോപി തിരഞ്ഞെടുക്കപ്പെട്ടു.
അയിരൂരിൽ ബിജെപിയെ പുറത്താക്കാൻ കോൺഗ്രസും സിപിഎമ്മും ഒന്നിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി സുരേഷ് കുഴിവേലിക്കായി ഇരുമുന്നണികളും വോട്ട് ചെയ്തു. പെരിങ്ങോട്ടുകുറിശ്ശിയിൽ 60 വർഷത്തിന് ശേഷം കോൺഗ്രസിന് ഭരണം നഷ്ടമായി. സിപിഎം വിമതയുടെ പിന്തുണയോടെ സിപിഎം-ഐഡിഎഫ് സഖ്യം അധികാരം പിടിച്ചു.വടകര ബ്ലോക്കിൽ ആർജെഡി അംഗത്തിന്റെ വോട്ട് മറിഞ്ഞതോടെ യുഡിഎഫ്-ആർഎംപി 'ജനകീയ മുന്നണി' അധികാരം പിടിച്ചു.
പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച യുഡിഎഫ് പ്രസിഡന്റ്, പാർട്ടി നയം വ്യക്തമാക്കി സ്ഥാനം രാജി വെച്ചു. ചേലക്കര, മൂപ്പൈനാട് എന്നിവിടങ്ങളിൽ വോട്ട് മാറി രേഖപ്പെടുത്തിയതും അസാധുവായതും എൽഡിഎഫിന് വലിയ തിരിച്ചടിയായി. ചരിത്രത്തിലാദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തതും ഈ തിരഞ്ഞെടുപ്പിലെ വലിയ സവിശേഷതയാണ്.