HomeKeralaആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി ക്രിസ്റ്റിൽ രാജിന് ഇരട്ട...

ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി ക്രിസ്റ്റിൽ രാജിന് ഇരട്ട ജീവപര്യന്തം | Aluva Child Abuse Case

കൊച്ചി: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ(Aluva Child Abuse Case). തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റിൽ രാജിനെയാണ് പെരുമ്പാവൂർ പോക്സോ കോടതി ഇരട്ട ജീവപര്യന്തം തടവിനാണ ശിക്ഷിച്ചത് . കോടതി നാല് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചതെങ്കിലും ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

2023 സെപ്റ്റംബർ 7-നായിരുന്നു കേരളത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത് . ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഉപദ്രവിക്കപ്പെട്ട സ്ഥലത്തുനിന്ന് പോലീസിന് ലഭിച്ച പ്രതിയുടെ വിരലടയാളമാണ് കേസിൽ നിർണായക തെളിവായത്. തുടർന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ നടത്തിയ പരിശോധനയിലാണ് പ്രതി ക്രിസ്റ്റിൽ രാജ് ആണെന്ന് തിരിച്ചറിഞ്ഞത് .

മോഷണക്കേസുകൾ ഉൾപ്പെടെ പതിനാലോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ക്രിസ്റ്റിൽ രാജ് . ഉയരമുള്ള ജനലിലൂടെ കൈയിട്ട് മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന രീതിയുള്ളതിനാൽ ‘കൊക്ക്’ എന്ന വിളിപ്പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു. പതിനെട്ടാം വയസ്സു മുതൽ മോഷണം തുടങ്ങിയ ഇയാൾക്കെതിരെ മുൻപ് കാപ്പ (KAAPA) ഉൾപ്പെടെ ചുമത്തിയിട്ടുണ്ടായിരുന്നു . ലഹരിമരുന്നിനും മദ്യത്തിനും കടുത്ത അടിമയായ പ്രതി, ലഹരി ഉപയോഗിച്ച ശേഷം ദിവസങ്ങളോളം മുറിയിൽ ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരനായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു അതിഥി തൊഴിലാളികൾ താമസിക്കുന്ന മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ പ്രധാനമായും കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്.

WhatsApp Channel Banner

Latest updates

കോമൺവെൽത്ത് ഗെയിംസ്: ഭാരോദ്വഹനത്തിൽ ലവ്പ്രീത് സിങ്ങിന് വെള്ളി | Lovepreet...

ഗ്ലാസ്‌ഗോ: 2026 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നിമിഷം. പുരുഷന്മാരുടെ 110 കിലോയ്ക്ക് മുകളിലുള്ള സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരം ലവ്പ്രീത് സിങ് വെള്ളി മെഡൽ നേടി.(Lovepreet...

‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ തിയേറ്ററുകളിൽ തകർത്തോടുന്നു: ബോക്സ്...

മുംബൈ: ടോം ഹോളണ്ട്, സെൻഡയ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ മാർവൽ ചിത്രം 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ബോക്സ് ഓഫീസിൽ അമ്പരപ്പിക്കുന്ന മുൻകൂർ ടിക്കറ്റ് വിൽപ്പനയോടെയാണ്...

ഗാസയിൽ സമ്പൂർണ്ണ നിരായുധീകരണം: ഹമാസുമായി ‘ചരിത്രപരമായ’ കരാറിലെത്തിയെന്ന് ഡോണാൾഡ്...

വാഷിംഗ്ടൺ: ഗാസയിലെ യുദ്ധത്തിനും സംഘർഷങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഹമാസ് ഉൾപ്പെടെയുള്ള മുഴുവൻ ആയുധധാരികളായ ഗ്രൂപ്പുകളുടെയും സമ്പൂർണ്ണ നിരായുധീകരണത്തിനായി ചരിത്രപരമായ കരാറിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. ട്രംപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'ബോർഡ് ഓഫ്...

മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക്...

വയനാട്: കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖ ആദിവാസി ഭൂസമരങ്ങളിലൊന്നായ മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ കേസ് വിചാരണ പൂർത്തിയായി 23 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി പ്രസ്താവിക്കും. വയനാട് ജില്ലാ പ്രിൻസിപ്പൽ...

PM ശ്രീ പദ്ധതി: 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ...

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാനത്ത് രാഷ്ട്രീയ ചർച്ചകളും കൂടിയാലോചനകളും സജീവമാകുന്നു. സിലബസിൽ കേന്ദ്ര ഇടപെടലുകൾ അനുവദിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള വഴികളാണ് സംസ്ഥാന സർക്കാർ ആരായുന്നത്.(Kerala Government PM...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....