എല്ലാ നേതാക്കളും പി.പി.മുകുന്ദനെപ്പോലെയാണെങ്കിൽ തനിക്ക് ആര്‍എസ്എസിനെ ഇഷ്ടമാണെന്ന് സി. ദിവാകരൻ

തിരുവനന്തപുരം: എല്ലാ നേതാക്കളും പി.പി.മുകുന്ദനെപ്പോലെയാണെങ്കിൽ തനിക്ക് ആര്‍എസ്എസിനെ ഇഷ്ടമാണെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരന്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പി.പി. മുകുന്ദന് അനുസ്മരണത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം മണക്കാട് പണ്ട് ആര്‍എസ്എസിന്റെ ശാഖ തുടങ്ങുന്നതിനെ എതിര്‍ത്തപ്പോള്‍ തന്റെ വീട്ടിലെത്തി ശാഖ തുടങ്ങുന്നതിനെ എതിർക്കരുതെന്ന് സൗമ്യതയോടെ സംസാരിച്ച മുകുന്ദനെ ഓര്‍ത്തുകൊണ്ടായിരുന്നു ദിവാകരന്റെ പ്രസംഗം.

രാഷ്ട്രീയമായി ഒരിക്കലും ചേരാത്ത വിരുദ്ധചേരിയിലായിരുന്നതിനാല്‍ ഒരിക്കലും അടുത്തു പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും കാണുമ്പോഴെല്ലാം സൗഹൃദം പ്രകടിപ്പിക്കുമായിരുന്നു. ശരിക്കും കമ്മ്യൂണിസ്റ്റുകാരുടെ സംഘടനാ രീതി സ്വീകരിച്ച ആളായിരുന്നു അദ്ദേഹമെന്നും പക്ഷേ, ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍ ആ രീതി ഉപേക്ഷിച്ചുവെന്നും ദിവാകരന് പറഞ്ഞു.