കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ മുതിർന്ന നേതാവ് എ.കെ. ആന്റണി പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്തു. പാർട്ടിയുടെ തീരുമാനത്തെ സന്തോഷത്തോടെ അംഗീകരിക്കുന്നുവെന്നും പുതിയ മുഖ്യമന്ത്രിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.(AK Antony Welcomes VD Satheesan As Kerala CM Warns Of Tough Financial Path Ahead)
അതേസമയം, ആർപ്പുവിളിച്ചവർ തന്നെ കല്ലെറിയുന്ന സാഹചര്യം ഇനിയൊരിക്കലും ആവർത്തിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാപ്പരായ ഒരു സംസ്ഥാനമാണ് ഇതെന്നും തുടക്കത്തിൽ വലിയ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യം കുറച്ചു കയ്പ്പുനീർ കുടിക്കേണ്ടി വരും, അദ്ദേഹം പറഞ്ഞു.
എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ ചേർന്നാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കെ.സി. വേണുഗോപാലിന്റെ പേര് അവസാന നിമിഷം വരെ ചർച്ചകളിൽ സജീവമായിരുന്നെങ്കിലും, മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങളും കേരളത്തിലെ പൊതുവികാരവും മാനിച്ചുകൊണ്ട് വി ഡി സതീശനെ തിരഞ്ഞെടുക്കുകയായിരുന്നു.
Story Summary
Senior Congress leader A.K. Antony has welcomed the high command’s decision to appoint V.D. Satheesan as Kerala’s Chief Minister, urging patience as the new government faces a dire financial crisis. While pledging full support, Antony warned that the public should not expect immediate popular measures, noting that the state is currently in a difficult economic position.

