അഗ്രത 2023: നോമിനേഷനുകൾ ക്ഷണിച്ചു

 പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു
 തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ, തിരുവനന്തപുരം ജില്ലാ പ്രോജക്ട് മോണിറ്ററിങ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നടത്തുന്ന അഗ്രത 2023-ലേക്ക് നോമിനേഷനുകൾ ക്ഷണിച്ചു. സമൂഹത്തിന്റെ താഴെത്തട്ടിൽ പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വനിതകളെ കണ്ടെത്തുകയും അവരെ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരുകയും പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലുള്ള വിവിധ മേഖലകളിൽ (വിദ്യാഭ്യാസം, ആരോഗ്യം, കാർഷിക/പാരിസ്ഥിക മേഖല, സാമൂഹിക/സന്നദ്ധ സേവനം, മാധ്യമമേഖല, സംരഭകത്വം, ശാസ്ത്ര സാങ്കേതിക മേഖല, കലാസാംസ്കാരികം, കായികം, രാഷ്ട്രീയം) വ്യക്തിമുദ്ര പതിപ്പിച്ച വനിതകളിൽ നിന്നാണ് നോമിനേഷൻ സ്വീകരിക്കുന്നത്. നോമിനേഷന് അർഹരായിട്ടുള്ള വനിതകൾ നേരിട്ടോ, പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയോ ഗൂഗിൾ ഫോം വഴിയോ അപേക്ഷകൾ നൽകണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 18. കൂടുതൽ വിവരങ്ങൾക്ക് : 0471-2731212.

Share this story