ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
Sep 5, 2023, 18:52 IST

മലപ്പുറം: എടക്കരയിൽ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മരുത മത്തളപ്പാറ ആനടിയിൽ പ്രഭാകരനാണ് (77) മകളുടെ ഭർത്താവ് മനോജിന്റെ വെട്ടേറ്റ് മരിച്ചത്. കൊലപാതകം നടത്തിയ ശേഷം പ്രതി കത്തിയുമായി വഴിക്കടവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമായി കരുതുന്നത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം നടന്നത്. മനോജിന്റെ ഭാര്യയും മക്കളും കുറച്ച് ദിവസമായി പ്രഭാകരനൊപ്പം അവരുടെ കുടുംബവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ദമ്പതികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ പോലീസ് സ്റ്റേഷനിൽ വച്ച് ചർച്ച നടന്നിരുന്നതായും അധികൃതർ അറിയിച്ചു.
