Times Kerala

 ഭർത്താവിനെ വെട്ടിയ ശേഷം ഭാര്യ കുളത്തിൽ ചാടി; അഗ്നിശമനസേന രക്ഷിച്ചു

 
ഭർത്താവിനെ വെട്ടിയ ശേഷം ഭാര്യ കുളത്തിൽ ചാടി; അഗ്നിശമനസേന രക്ഷിച്ചു
 കൊല്ലം: ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭാര്യ കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കുമ്മിൾ സ്വദേശി രാമചന്ദ്രനെ (63) ആണ് ഭാര്യ വട്ടതാമരയിൽ ഷീല (54) വെട്ടി പരിക്കേൽപ്പിച്ചത്. ഭർത്താവിനെ ആക്രമിച്ച ശേഷം ഷീല സമീപത്തെ കുളത്തിൽ ചാടുകയായിരുന്നു. തുടർന്ന് അഗ്നിശമനസേന എത്തിയാണ് ഷീലയെ കുളത്തിൽ നിന്ന് രക്ഷിച്ചത്.  കടയ്ക്കൽ കുമ്മിളിലാണ് സംഭവം നടന്നത്. രാമചന്ദ്രനെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. രാമചന്ദ്രനെയും ഷീലയെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Topics

Share this story