Times Kerala

പ​യ്യാ​വൂ​രി​ലെ ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് മൂ​ന്ന് കി​ലോ വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന പ്രതി അറസ്റ്റിൽ

 
പ​യ്യാ​വൂ​രി​ലെ ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് മൂ​ന്ന് കി​ലോ വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന പ്രതി അറസ്റ്റിൽ
ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​രി​ലെ ജ്വ​ല്ല​റി​യി​ല്‍നി​ന്ന് മൂ​ന്ന് കി​ലോ വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന കേ​സി​ല്‍ നി​ര​വ​ധി ക​വ​ര്‍ച്ച​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. ത​മി​ഴ്‌​നാ​ട് നാ​മ​ക്ക​ല്‍ സ്വ​ദേ​ശി വേ​ലാ​യു​ധ സെ​ല്ല​മു​ത്തു (47) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​യ്യാ​വൂ​ര്‍ എ​സ്.​ഐ കെ. ​ഷ​റ​ഫു​ദ്ദീ​ന്‍, ക്രൈം ​സ്‌​ക്വാ​ഡ് എ​സ്.​ഐ അ​ബ്ദു​ൽ റൗ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​യ​മ്പ​ത്തൂ​ര്‍ ഉ​ക്ക​ട​ത്ത് നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ 13ന് ​രാ​ത്രി​യാ​ണ് പ​യ്യാ​വൂ​ര്‍ ടൗ​ണി​ലെ ചേ​ന്നാ​ട്ട് ജ്വ​ല്ല​റി​യു​ടെ മു​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​ഭ​ര​ണ നി​ര്‍മാ​ണ​ശാ​ല​യി​ല്‍ ക​വ​ര്‍ച്ച ന​ട​ന്ന​ത്. പ​ഴ​യ ആ​ഭ​ര​ണ​ങ്ങ​ള്‍ ഉ​രു​ക്കു​ന്ന മു​റി​യു​ടെ പൂ​ട്ട് ത​ക​ര്‍ത്ത് അ​ക​ത്ത് ക​ട​ന്നാ​യി​രു​ന്നു ക​വ​ര്‍ച്ച. പ്ര​ദേ​ശ​ത്തെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​ര​വ​ധി സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. 

എ​ന്നാ​ല്‍ ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു.  ഇ​യാ​ള്‍ ട്രി​ച്ചി ഭാ​ഗ​ത്തേ​ക്ക് പോ​യ​താ​യി സൂ​ച​ന ലഭിക്കുകയും അ​വി​ടെ നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് ക​ട​ന്ന​താ​യി വ്യ​ക്ത​മാ​യ​തോ​ടെ കോ​യ​മ്പ​ത്തൂ​രി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെയാണ് പ്രതിയെ പിടികൂടിയത്. പ​യ്യാ​വൂ​ർ എ.​എ​സ്.​ഐ മു​ത്ത​ലി​ബ്, സീ​നി​യ​ർ സി.​പി.​ഒ ഉ​നൈ​സ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 
 

Related Topics

Share this story