മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ

ചെങ്ങന്നൂർ: വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. ചെങ്ങന്നൂർ കീച്ചേരി മേൽമുറി ചരിവ് പുരയിടത്തിൽ കനകൻ (49), മുളവൂർ പേഴക്കാപ്പിള്ളി തട്ടുപറമ്പ് പുത്തൻവീട്ടിൽ കുട്ടപ്പൻ (64) എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടപ്പൻ നിർമിക്കുന്ന മുക്കുപണ്ടങ്ങൾ കനകൻ വിവിധ ബാങ്കുകളിൽ പണയം വെച്ച് പണം തട്ടുകയായിരുന്നു. ചെങ്ങന്നൂരിലെ ദേശസാത്കൃത ബാങ്കിൽ നിന്ന് 18 ലക്ഷം രൂപയോളം തട്ടിയ സംഭവത്തിൽ ബാങ്ക് മാനേജരുടെ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
2021 മുതൽ പല ദിവസങ്ങളിലായി കനകൻ ബാങ്കിലെത്തി മുക്കുവണ്ടം പണയം വെക്കുകയായിരുന്നു സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ചെങ്ങന്നൂർ എസ് എച്ച് ഒ.എ. സി. വിപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ വി.എസ്. ശ്രീജിത്ത്, ടി.എൻ. ശ്രീകുമാർ , സിപിഒ മാരായ രതീഷ്, ജിജോ സാം, സനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.