'ഗൂഢാലോചന': പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയെ കുറിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവ് | BJP

പരാതി പിൻവലിക്കാൻ സമ്മർദ്ദം.
Conspiracy, Husband of woman who filed complaint against Rahul Mamkootathil expelled from BJP
Updated on

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പരാതിക്കാരിയുടെ ഭർത്താവിനെ ബിജെപിയിൽ നിന്ന് പുറത്താക്കി. എന്നാൽ പാർട്ടി നടപടിക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച യുവാവ്, ബിജെപി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി.(Conspiracy, Husband of woman who filed complaint against Rahul Mamkootathil expelled from BJP)

എംഎൽഎയ്ക്കെതിരെയുള്ള പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് വഴങ്ങാത്തതിലുള്ള വിരോധമാണ് പുറത്താക്കലിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. പഞ്ചായത്തിൽ പ്രവർത്തിച്ചില്ല എന്ന കാരണം പറഞ്ഞാണ് പുറത്താക്കിയത്. എന്നാൽ തന്റെ വിശദീകരണം പോലും കേൾക്കാൻ നേതൃത്വം തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.

യുവതിയുടെ ഭർത്താവിനെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതായി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് വേണുഗോപാലാണ് അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘടനാപരമായ പരാതികളെ തുടർന്നാണ് നടപടിയെന്നും ഇതിന് എംഎൽഎയ്ക്കെതിരായ പരാതിയുമായി ബന്ധമില്ലെന്നും ബിജെപി നേതൃത്വം വിശദീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com