മകരജ്യോതി ദിനത്തിൽ 'വിശ്വാസ സംരക്ഷണ ജ്യോതി'യുമായി യൂത്ത് കോൺഗ്രസ് | Youth Congress

വൻ പ്രക്ഷോഭ പരിപാടികൾ നടത്താനാണ് തീരുമാനം
മകരജ്യോതി ദിനത്തിൽ 'വിശ്വാസ സംരക്ഷണ ജ്യോതി'യുമായി യൂത്ത് കോൺഗ്രസ് | Youth Congress
Updated on

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും സർക്കാരിന്റെ ഭരണപരാജയങ്ങളും ലക്ഷ്യമിട്ട് വൻ പ്രക്ഷോഭ പരിപാടികൾക്ക് യൂത്ത് കോൺഗ്രസ് രൂപം നൽകി. ജനുവരി 14-ന് മകരജ്യോതി ദിനത്തിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലം കമ്മിറ്റികളിലും 'വിശ്വാസ സംരക്ഷണ ജ്യോതി' സംഘടിപ്പിക്കാൻ കൊച്ചിയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.(Youth Congress to hold protest programme against Government on Makara Jyothi Day)

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറി, ശബരിമലയിലെ സ്വർണ്ണക്കള്ളക്കടത്ത് ആരോപണം, തൊഴിലില്ലായ്മ എന്നിവ ഉയർത്തിക്കാട്ടി ജനുവരി 12-ന് കോഴിക്കോട് 'സമരകാഹളം' എന്ന പേരിൽ വിപുലമായ യുവജന റാലി നടത്തും.വയനാട് ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനായി യൂത്ത് കോൺഗ്രസ് സ്വരൂപിച്ച 1.05 കോടി രൂപ കെ.പി.സി.സി ഭവന നിർമ്മാണ ഫണ്ടിലേക്ക് കൈമാറും.

പി.എസ്.സിയെ നോക്കുകുത്തിയാക്കി കരാർ-താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തെ നിയമപരമായി നേരിടും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരവാഹികൾക്ക് പ്രത്യേക ചുമതലകൾ നൽകും. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും ക്യാമ്പ് എക്‌സിക്യൂട്ടീവ് സംഘടിപ്പിക്കും.

Related Stories

No stories found.
Times Kerala
timeskerala.com