പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് അഞ്ചുവയസ്സുകാരിയെ ക്രൂരമായി മർദ്ദിക്കുകയും ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിക്കുകയും ചെയ്ത രണ്ടാനമ്മ പിടിയിൽ. കഞ്ചിക്കോട് കിഴക്കേമുറിയിൽ താമസിക്കുന്ന ബിഹാർ സ്വദേശിനി നൂർ നാസറിനെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്.(Stepmother arrested for burning private parts of 5-year-old girl)
കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ അധ്യാപികയാണ് കുട്ടിയുടെ ശരീരത്തിലെ മുറിവുകളും പൊള്ളലേറ്റ പാടുകളും ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് അധ്യാപിക അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
വാളയാർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.