'കീഴടങ്ങലായി കാണുന്നവർ അങ്ങനെ സന്തോഷിക്കട്ടെ': മരുതംകുഴിയിലെ MLA ഓഫീസ് തുറന്ന് VK പ്രശാന്ത് | VK Prasanth

മത്സരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു
'കീഴടങ്ങലായി കാണുന്നവർ അങ്ങനെ സന്തോഷിക്കട്ടെ': മരുതംകുഴിയിലെ MLA ഓഫീസ് തുറന്ന് VK പ്രശാന്ത് | VK Prasanth
Updated on

തിരുവനന്തപുരം: ബി.ജെ.പി കൗൺസിലറുമായുള്ള തർക്കത്തിനൊടുവിൽ ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് ഒഴിഞ്ഞ വി.കെ. പ്രശാന്ത് എം.എൽ.എ, മരുതംകുഴിയിൽ പുതിയ ഓഫീസ് ഇന്ന് തുറന്നു. എം.എൽ.എയുടെ തന്നെ നേതൃത്വത്തിലുള്ള 'വൈബ് സൊസൈറ്റി'യുടെ കെട്ടിടത്തിലാണ് ഓഫീസ്.(VK Prasanth inaugurates new MLA office)

ശാസ്തമംഗലത്തെ കെട്ടിടത്തിലെ മുറി എം.എൽ.എ ഒഴിയണമെന്ന ബി.ജെ.പി കൗൺസിലർ ആർ. ശ്രീലേഖയുടെ ആവശ്യം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. കോർപ്പറേഷനുമായി നിയമപരമായ കരാറുണ്ടെന്നും ഒഴിയില്ലെന്നും ആദ്യം നിലപാടെടുത്ത പ്രശാന്ത്, പിന്നീട് വികസന പ്രവർത്തനങ്ങളെ വിവാദങ്ങൾ ബാധിക്കാതിരിക്കാൻ ഓഫീസ് മാറാൻ തീരുമാനിക്കുകയായിരുന്നു.

പുതിയ ഓഫീസ് ഉദ്ഘാടന വേളയിൽ വി.കെ. പ്രശാന്ത് പറഞ്ഞത് ദിവസേന എം.എൽ.എയെ കാണാനെത്തുന്ന ഇരുന്നൂറോളം പേരെ ഉൾക്കൊള്ളാൻ പുതിയ ഓഫീസിന് സാധിക്കുമെന്നാണ്. വികസന പ്രവർത്തനങ്ങളെ മറച്ചുപിടിച്ച് വിവാദങ്ങൾക്ക് പിന്നാലെ പോകാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നു. അതിന് അവസരം നൽകേണ്ടെന്ന് പാർട്ടി നേതാക്കളുമായും ജനങ്ങളുമായും ആലോചിച്ചാണ് തീരുമാനമെടുത്തത്.

ഓഫീസ് മാറുന്നത് കീഴടങ്ങലായി കാണുന്നവർ അങ്ങനെ സന്തോഷിക്കട്ടെ. വട്ടിയൂർക്കാവിലെ ജനങ്ങൾ കാര്യങ്ങൾ തീരുമാനിക്കുമെന്ന് ട്രോളുകളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന്, പാർട്ടി തീരുമാനിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മേയറായതും വട്ടിയൂർക്കാവിൽ മത്സരിച്ചതും പാർട്ടി നിർദ്ദേശപ്രകാരമാണെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com