തിരുവനന്തപുരം: നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കന്റോൺമെന്റ് പൊലീസ് പിടികൂടി. അമൽ സുരേഷ് എന്ന യുവാവാണ് പിടിയിലായത്. ഇന്നലെ രാത്രി വൈകി മാനവീയം വീഥിയിൽ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.(Policeman's bike stolen in front of Police Commissioner's office, Accused arrested)
കമ്മീഷണർ ഓഫീസിൽ മറ്റൊരു പരാതി നൽകാൻ എത്തിയതായിരുന്നു അമൽ സുരേഷ്. ഓഫീസ് പരിസരത്ത് നിർത്തിയിട്ടിരുന്ന പൊലീസുകാരന്റെ ബൈക്ക് ഇയാൾ തന്ത്രപൂർവ്വം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
മോഷണം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കന്റോൺമെന്റ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.