Times Kerala

വിദേശ സർവകലാശാലകളുടെ വിഷയത്തിൽ സർക്കാർ നിലപാട് സ്വാഗതാർഹമെന്ന് എബിവിപി

 
 ഗ​വ​ർ​ണ​ർ സെ​ന​റ്റി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്ത എ​ബി​വി​പി നേ​താ​വ് റി​മാ​ൻ​ഡി​ൽ

വിദേശ സർവകലാശാലകളുടെ കാര്യത്തിൽ മുൻ നിലപാടിൽ പുനഃപരിശോധനയ്ക്ക് തയ്യാറായ സംസ്ഥാന സർക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് എബിവിപി. തീരുമാനം വിദ്യാഭ്യാസ നിലവാരത്തിൽ കാതലായ മാറ്റം ഉണ്ടാക്കും. വിദേശ സർവ്വകലാശാലകളുടെ കടന്നുവരവ് നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ ശിഥിലമാക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും എബിവിപി കൂട്ടിച്ചേർത്തു.

നിലവാരവുമില്ലാത്ത വിദേശ സർവകലാശാലകൾക്ക് മുന്നിൽ സർക്കാർ വാതിൽ തുറക്കരുത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണം. സാധാരണ ആളുകൾക്കും താങ്ങാവുന്ന രീതിയിലുള്ളതായിരിക്കണം. വിദ്യാർത്ഥികൾ വിവേചനം ഉണ്ടാകാൻ പാടില്ല. ഇവിടെയുള്ള വിദേശ സർവകലാശാലകളിൽ വിദ്യാഭ്യാസം നേടുന്നതിലൂടെ വിദ്യാർത്ഥികളുടെ പലായനം തടയാനും അതിലൂടെ മസ്തിഷ്ക ചോർച്ച തടയാനും സാധിക്കും. ആരംഭത്തിൽ, വിദേശ സർവകലാശാലകളിലെ വിദ്യാഭ്യാസം വിദ്യാർത്ഥികളിൽ വലിയ അഭിനിവേശം ഉണ്ടാക്കും. ഇത്തരം അനാരോഗ്യ പ്രവണതകൾ തടയാൻ സർക്കാർ മുൻകൈയെടുക്കണമെന്നും എബിവിപി.


 

Related Topics

Share this story