മറിഞ്ഞു കിടന്ന പിക്കപ്പ് വാനിലേക്ക് ബൈക്കിടിച്ച് കയറി അപകടം: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം | Biker

തോമസ് ആണ് മരിച്ചത്
മറിഞ്ഞു കിടന്ന പിക്കപ്പ് വാനിലേക്ക് ബൈക്കിടിച്ച് കയറി അപകടം: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം | Biker
Updated on

തൃശൂർ : മാള വടമയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. മാള പള്ളിപ്പുറം സ്വദേശി കളത്തിൽ വീട്ടിൽ തോമസ് ആണ് മരിച്ചത്. റോഡിൽ മറിഞ്ഞുകിടന്ന പിക്കപ്പ് വാനിലേക്ക് തോമസ് സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.(Biker dies after crashing into overturned pickup van)

ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വടമ സ്കൂളിന് സമീപമായിരുന്നു അപകടം. ആദ്യം ചാലക്കുടി ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് റോഡിൽ മറിഞ്ഞു. വിവരമറിഞ്ഞെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പ്രദേശം സുരക്ഷിതമാക്കാൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

ഈ സമയത്താണ് തോംസൺ കോഴിഫാമിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തോമസ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയെത്തിയത്. പുലർച്ചെയായതിനാൽ റോഡിൽ മറിഞ്ഞുകിടന്ന പിക്കപ്പ് വാൻ ശ്രദ്ധയിൽപ്പെടാതെ തോമസ് അതിലേക്ക് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ തോമസിനെ കെ.എസ്.ഇ.ബി ജീവനക്കാർ തങ്ങളുടെ വാഹനത്തിൽ ഉടൻ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിക്കപ്പ് വാനിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു, ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com