ചേപ്പാട് ടൂറിസ്റ്റ് ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക് | Tourist bus

ബസിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
ചേപ്പാട് ടൂറിസ്റ്റ് ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക് | Tourist bus
Updated on

ആലപ്പുഴ: ചേപ്പാട് ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആർക്കും കാര്യമായ പരിക്കുകൾ ഏൽക്കാത്തത് വലിയ ആശ്വാസമായി.(Tourist bus crashes into divider, narrowly avoids major accident)

കായംകുളം ഭാഗത്തുനിന്നും ആലപ്പുഴ കൃപാസനത്തിലേക്ക് പോവുകയായിരുന്നു ബസ്. ചേപ്പാടിന് സമീപം ചായ കുടിക്കാനായി ബസ് ഒരു കടയ്ക്ക് മുന്നിൽ നിർത്തിയിരുന്നു. ചായ കുടിച്ച ശേഷം യാത്രക്കാർ തിരികെ കയറി ബസ് മുന്നോട്ട് എടുത്ത ഉടനെയാണ് അപകടം സംഭവിച്ചത്. റോഡിലെ ഡിവൈഡർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് ബസ് അതിലേക്ക് ഇടിച്ചുകയറാൻ കാരണമായതെന്ന് പോലീസ് വ്യക്തമാക്കി.

ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റോഡിലെ ഡിവൈഡറിനും നാശനഷ്ടങ്ങൾ ഉണ്ടായി.

Related Stories

No stories found.
Times Kerala
timeskerala.com