'കർണാടകയിലേത് യുപി മോഡലല്ല': സർക്കാരിൻ്റെ പൊളിക്കൽ നടപടിയെ ന്യായീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി | Demolition

പിണറായിക്കെതിരെ സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു
Not UP model, PK Kunhalikutty justifies Karnataka government's demolition move
Updated on

തിരുവനന്തപുരം: ബെംഗളൂരുവിലെ കുടിയൊഴിപ്പിക്കൽ നടപടിയിൽ കർണാടക സർക്കാരിന് പിന്തുണയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. വീട് നഷ്ടമായവരിൽ എല്ലാ വിഭാഗം ആളുകളുമുണ്ടെന്നും അവർക്ക് പുനരധിവാസം നൽകുമെന്ന് കർണാടക സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ബുൾഡോസർ രാജും കർണാടകയിലെ നിയമപരമായ ഒഴിപ്പിക്കലും തമ്മിൽ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Not UP model, PK Kunhalikutty justifies Karnataka government's demolition move)

മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിലാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മറുപടി നൽകിയത്. ഒഴിപ്പിക്കലിനെ പിണറായി വിജയൻ രാഷ്ട്രീയമായി കാണുകയാണ്. നിജസ്ഥിതി മനസ്സിലാക്കാതെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അനധികൃത കുടിയേറ്റക്കാരെയാണ് ഒഴിപ്പിച്ചത്. ബുൾഡോസർ രാജും നിയമപരമായ നടപടിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരള മുഖ്യമന്ത്രി കർണാടകയുടെ കാര്യങ്ങളിൽ അനാവശ്യമായി തലയിടേണ്ടതില്ല എന്ന് ഡി കെ ശിവകുമാർ പറഞ്ഞു. അർഹതപ്പെട്ടവർക്കെല്ലാം വീട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കർണാടക സർക്കാരിനെ അതൃപ്തി അറിയിച്ചു. കൂടുതൽ ജാഗ്രതയോടും അനുതാപത്തോടും കൂടി കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. ദുരിതബാധിതർക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തനിക്ക് ഉറപ്പ് നൽകിയതായും കെ.സി. വേണുഗോപാൽ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com