HomeKerala'ഈ ചെങ്കൊടിയെ ഒന്ന് തൊട്ടുനോക്കൂ, കാത്തിരുന്ന് കാണാം അതിൻ്റെ ഫലം': AA...

‘ഈ ചെങ്കൊടിയെ ഒന്ന് തൊട്ടുനോക്കൂ, കാത്തിരുന്ന് കാണാം അതിൻ്റെ ഫലം’: AA റഹീം എം.പി | AA Rahim MP Slams ED Raid

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പൂർണ്ണമായി ഇല്ലാതാക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് എ.എ. റഹീം എം.പി. എന്നാൽ ഇ ഡിയെ വേട്ടയ്ക്കിറക്കിയ സംഘപരിവാർ ശക്തികൾക്ക് ഒടുവിൽ നിരാശപ്പെട്ട് മടങ്ങേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.(AA Rahim MP Slams ED Raid On Pinarayi Vijayan Targets CM VD Satheesan Over Sangh Parivar Nexus)

മറ്റ് പാർട്ടികളിലെ നേതാക്കളെ ഭയപ്പെടുത്തുന്നതുപോലെ സിപിഐഎമ്മിന്റെ ജനകീയ നേതാക്കളെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും സഖാവ് പിണറായി വിജയനെ ഉന്നം വയ്ക്കുന്നതും പാർട്ടിയെ ഉന്നം വയ്ക്കുന്നതും ഒന്നുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐഎമ്മിനെ ഇല്ലാതാക്കാമെന്നത് കേന്ദ്രത്തിന്റെ വെറും വ്യാമോഹം മാത്രമാണ്. ഇതിനെതിരെ അതിശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരും. ഈ ചെങ്കൊടിയെ ഒന്ന് തൊട്ടു നോക്കൂ, കാത്തിരുന്ന് കാണാം അതിന്റെ ഫലം. ഒരിഞ്ച് പോലും ഞങ്ങൾ പിന്നോട്ട് പോകില്ല. ഏത് ഇഡി വേട്ടയാടിയാലും ശരി, ഒടുവിൽ മരിക്കേണ്ടി വന്നാൽ പോലും ഈ പാർട്ടിയിലെ ഒരാളും സംഘപരിവാറിന്റെ മുന്നിൽ തലകുനിച്ചു നിൽക്കില്ല, എ.എ. റഹീം എം.പി പ്രതികരിച്ചു.

സംഘപരിവാറിനെതിരെ രാജ്യത്ത് വിട്ടുവീഴ്ചയില്ലാതെ ശക്തമായ പ്രതിരോധം തീർക്കുന്ന നേതാക്കളെ ഇഡിക്ക് കാട്ടിക്കൊടുക്കുന്ന കരാർ പണിയാണ് കോൺഗ്രസ് കേരളത്തിൽ ചെയ്യുന്നതെന്ന് എ.എ. റഹീം ആരോപിച്ചു. ഇഡി റെയ്ഡ് വാർത്ത പുറത്തുവന്നപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശനും കോൺഗ്രസ് നേതാക്കളും സന്തോഷം കൊണ്ട് ചിരിക്കുന്നുണ്ടാകും. ഇത്രയും ദിവസം ഇഡി എന്തുകൊണ്ട് കാത്തിരുന്നു എന്നും ആരൊക്കെ തമ്മിലാണ് ഡീൽ എന്നും ഇപ്പോൾ ജനങ്ങൾക്ക് പൂർണ്ണമായി ബോധ്യപ്പെട്ടു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

AA Rahim MP strongly condemned the ongoing ED raids at Opposition Leader Pinarayi Vijayan’s residences, calling it a desperate attempt by the Sangh Parivar to eliminate the Communist party. Warning that the party will intensely resist the move, Rahim accused CM VD Satheesan and the Congress of doing contract work for the BJP.

WhatsApp Channel Banner

Latest updates

‘എസി റൂം ആക്ടിവിസ്റ്റല്ല, തെരുവ് പോരാളിയാണ് ഞാൻ’; പാർലമെന്റിൽ...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചതിന് പിന്നാലെ ആദ്യമായി പാർലമെന്റിലെത്തിയ ധർമേന്ദ്ര പ്രധാന് ബിജെപി-എൻഡിഎ എംപിമാർ ആവേശകരമായ സ്വീകരണം നൽകി. പാർലമെന്റ് പരിസരത്ത് "ധർമേന്ദ്ര പ്രധാൻ സിന്ദാബാദ്" മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പാർട്ടി...

‘ധർമ്മേന്ദ്ര പ്രധാൻ സിന്ദാബാദ്’: ധർമ്മേന്ദ്ര പ്രധാന് പാർലമെന്റിൽ NDA...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്നുള്ള രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവച്ച ധർമ്മേന്ദ്ര പ്രധാന് പാർലമെന്റിൽ ആവേശകരമായ സ്വീകരണം നൽകി ബിജെപി-എൻഡിഎ എംപിമാർ. തിങ്കളാഴ്ച പാർലമെന്റിലെത്തിയ പ്രധാനെ...

പഞ്ചാബിലെ ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം;...

സംഗ്രൂർ: പഞ്ചാബിലെ സംഗ്രൂരിലുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു (Punjab BJP Office Attack). തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ...

‘ആദ്യം രാജ്ഘട്ടിലേക്ക്, പിന്നാലെ മലനിരകളിലേക്ക്’: ആശുപത്രി വിട്ട് സോനം...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ തട്ടിപ്പിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ 26 ദിവസം നീണ്ട നിരാഹാര സമരത്തിന് ശേഷം ചികിത്സയിലായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്...

രാജസ്ഥാനിൽ ദമ്പതികളും രണ്ട് മക്കളും ജലസംഭരണിയിൽ മരിച്ച നിലയിൽ,...

ജയ്സാൽമർ: രാജസ്ഥാനിലെ ജയ്സാൽമർ ജില്ലയിൽ ഒരേ കുടുംബത്തിലെ നാല് പേരെ ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നടുക്കമുണർത്തി. റാംദേവ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഹാർക്കി ഗ്രാമത്തിലാണ് ദമ്പതികളും അവരുടെ രണ്ട് മക്കളും...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...