കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Sep 17, 2023, 22:14 IST

കൽപറ്റ: കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മേപ്പാടി സ്വദേശി ഉണ്ണികൃഷ്ണൻ (21) ആണ് മരിച്ചത്. താഴെ അരപ്പെറ്റ കുമാരൻ, രജനി ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനാണ് ഉണ്ണികൃഷ്ണൻ. വൈകീട്ട് 3 മണിക്കായിരുന്നു അപകടം സംഭവിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.