

വയനാട്: ആത്മീയ ചികിത്സയിലൂടെ അസുഖം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ കട്ടിപ്പാറ സ്വദേശി അറസ്റ്റിൽ. ചെന്നിയാർമണ്ണിൽ വീട്ടിൽ അബ്ദുറഹിമാൻ (51) ആണ് മേപ്പാടി പോലീസിന്റെ പിടിയിലായത്.(Man arrested for raping woman under the guise of spiritual treatment in Wayanad)
കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചികിത്സയ്ക്കെന്ന വ്യാജേന യുവതിയെ കോട്ടപ്പടിയിലെ ഒരു ഹോം സ്റ്റേയിൽ എത്തിച്ച പ്രതി അവിടെവെച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.
വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനവിവരം പുറത്തുവന്നതോടെ ഒളിവിൽ പോയ പ്രതിയെ കണ്ണൂർ ജില്ലയിലെ ആലക്കോടുനിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി.