അന്ത്യ അത്താഴ ചിത്രം വിവാദത്തിൽ: കൊച്ചി ബിനാലെയിലെ 'ഇടം' പ്രദർശനം നിർത്തിവച്ചു | Kochi Biennale

ഗാലറിക്ക് മുന്നിൽ പ്രതിഷേധം നടത്തി
അന്ത്യ അത്താഴ ചിത്രം വിവാദത്തിൽ: കൊച്ചി ബിനാലെയിലെ 'ഇടം' പ്രദർശനം നിർത്തിവച്ചു | Kochi Biennale
Updated on

കൊച്ചി: യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ വികലമായി ചിത്രീകരിച്ചെന്ന പരാതിയെത്തുടർന്ന് കൊച്ചി ബിനാലെയുടെ ഭാഗമായുള്ള 'ഇടം' ചിത്രപ്രദർശനം രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു. ഫോർട്ട് കൊച്ചി ഗാർഡൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രദർശനമാണ് പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി നിർത്തിയത്.(The Last Supper painting in controversy, exhibition at the Kochi Biennale has been suspended)

ചിത്രകാരൻ ടോം വട്ടക്കുഴിയുടെ 'ദുവാംഗിയുടെ ദുർമൃത്യു' എന്ന പെയിന്റിംഗിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ വിശ്വാസികൾ വിശുദ്ധമായി കരുതുന്ന അന്ത്യഅത്താഴത്തെ ചിത്രം അപമാനിക്കുന്നുവെന്ന് സിറോ മലബാർ സഭയും കേരള കത്തോലിക്കാ മെത്രാൻ സമിതിയും (KCBC) ആരോപിച്ചു.

ജാഗ്രതാ കമ്മിഷൻ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും ഇതുസംബന്ധിച്ച് ഔദ്യോഗികമായി പരാതി നൽകി. ചിത്രം പ്രദർശിപ്പിച്ച ഗാലറിക്ക് മുന്നിൽ പ്രതിഷേധം നടത്തി.

Related Stories

No stories found.
Times Kerala
timeskerala.com