

തിരുവനന്തപുരം: സി.പി.ഐക്കെതിരായ പരാമർശങ്ങളിലും മുഖ്യമന്ത്രിയുമായുള്ള കാർ യാത്രയെച്ചൊല്ലിയുള്ള വിവാദങ്ങളിലും നിലപാട് വ്യക്തമാക്കാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് വാർത്താസമ്മേളനം നടത്തും. രാവിലെ 10 മണിക്ക് കണിച്ചുകുളങ്ങരയിലെ വീട്ടിലാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്.(Car travel controversy and remark against CPI, Vellapally Natesan to meet the media today)
സി.പി.ഐയെ 'ചതിയൻ ചന്തു' എന്ന് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത് വലിയ രാഷ്ട്രീയ പ്രകോപനത്തിന് കാരണമായിരുന്നു. ഇതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
സി.പി.ഐ വഞ്ചന കാണിക്കില്ലെന്ന് വ്യക്തമാക്കി സി പി എമ്മും വെള്ളാപ്പള്ളിയെ തള്ളിയിരുന്നു. ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനെ തന്റെ ഔദ്യോഗിക വാഹനത്തിൽ ഒപ്പം കൂട്ടിയത് ഇടതുമുന്നണിയിൽ വലിയ ഭിന്നതയ്ക്ക് വഴിവെച്ചു. ബിനോയ് വിശ്വം ഇതിനെ പരസ്യമായി വിമർശിച്ചെങ്കിലും, ആ വിമർശനത്തെ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.