Times Kerala

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണ് അപകടം

 
അപകടം
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണ് അപകടം. സംഭവത്തിൽ വാഹനത്തിന്റെ ബോണറ്റ് തകർന്നു. പെരുവണ്ണാമൂഴി-ചെമ്പനോട റോഡിൽ പന്നിക്കോട്ടൂർവയൽ മേഖലയിലായിരുന്നു സംഭവം നടന്നത്. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയാണ് ചെയ്തത്. 

വാഹനത്തിൽ പേരാമ്പ്ര സ്വദേശിയായ അമ്മയും മകളുമാണ് ഉണ്ടായിരുന്നത്. കാട്ടുപോത്ത് വീണതോടെ കാറിന്റെ ബോണറ്റും ലൈറ്റും തകർന്നു. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ ഒരു കിലോമീറ്റർ പരിധിക്കുള്ളിലാണ് സംഭവം നടന്നത്.

Related Topics

Share this story