Times Kerala

കിടക്ക ദേഹത്തുവീണ് ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരന്‍ മരിച്ചു
 

 
കിടക്ക ദേഹത്തുവീണ് ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരന്‍ മരിച്ചു

മുക്കം: ഭിത്തിയിൽ ചാരിവെച്ചിരുന്ന കിടക്ക ദേഹത്ത് വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് -ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം.

കുട്ടിയെ ഉറക്കിക്കിടത്തിയശേഷം അമ്മ കുളിക്കാൻ പോയ സമയത്ത് ബെഡ് തലയിലൂടെ വീഴുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Related Topics

Share this story