ആ​ടി​നെ മോ​ഷ്​​ടി​ച്ച കേ​സി​ൽ മൂ​ന്നാം​ പ്ര​തിയും അറസ്റ്റിൽ

 ആ​ടി​നെ മോ​ഷ്​​ടി​ച്ച കേ​സി​ൽ മൂ​ന്നാം​ പ്ര​തിയും അറസ്റ്റിൽ
 മ​റ​യൂ​ർ: പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​നി മ​ഹാ​ല​ക്ഷ്മി​യു​ടെ ആ​ടി​നെ മോ​ഷ്​​ടി​ച്ച കേ​സി​ൽ മൂ​ന്നാം​ പ്ര​തിയും അറസ്റ്റിൽ. മ​റ​യൂ​ർ പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി മ​ഹേ​ഷി​നെ​ (39)യാണ്  മ​റ​യൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെയ്തത്. ഇ​യാ​ൾ കൊ​ല​പാ​ത​ക​ക്കേ​സി​ൽ ത​ട​വ് ശി​ക്ഷ​യി​ലാ​യി​രു​ന്നു. പ​രോ​ളി​ലി​റ​ങ്ങി​യ മ​ഹേ​ഷ് കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ ശി​വ​കു​മാ​റി​നും സേ​വ്യ​റി​നും ഒ​പ്പം ചേ​ർ​ന്ന് പ​റ​മ്പി​ൽ കെ​ട്ടി​യി​ട്ട ആ​ടി​നെ മോ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു.എ​സ്.​ഐ ഹാ​ഷിം, എ.​എ​സ്.​ഐ ഷാ​ജ​ഹാ​ൻ, കെ.​പി അ​നി​ൽ, പി.​ടി ബി​ജോ​യ്, കെ.​കെ രാ​ജീ​വ്‌ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്​.

Share this story