Times Kerala

വാ​ഹ​ന​ത്തി​ന് മു­​ക­​ളി​ലേക്ക് ക​ല്ല് വീ​ണു; മ­​ല­​യാ­​ളി സൈ​നി​കൻ മ­​രി​ച്ചു
 

 
വാ​ഹ​ന​ത്തി​ന് മു­​ക­​ളി​ലേക്ക് ക​ല്ല് വീ​ണു; മ­​ല­​യാ­​ളി സൈ​നി​കൻ മ­​രി​ച്ചു
 കോ​ഴി​ക്കോ​ട്: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ സൈ​നി​ക വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് ക​ല്ല് വീ­​ണു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ മ­​ല­​യാ­​ളി ജ­​വാ​ന്‍ മ­​രി­​ച്ചു. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി​യാ​യ പി .​ആ​ദ​ര്‍​ശ് (27) ആ​ണ് മ​രി​ച്ച­​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​പ­​ക​ടം സംഭവിച്ചത്. ക­​ര­​സേ­​ന 426 ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍റ് എ​ന്‍​ജി​നീ​യ​റിം​ഗ് ക​മ്പ​നി​യി​ല്‍ സൈ​നി​ക​നാ​യ ആ​ദ​ര്‍​ശ് സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്ക് മ​ല​മു​ക​ളി​ല്‍ നി​ന്ന് ക​രി​ങ്ക​ല്ല് വീ​ഴു​ക​യാ​യി​രു­​ന്നു. ഷിം​ല​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ­​ഷം ഇ­​ന്ന് വൈ­​കി­​ട്ടോ​ടെ നാ​ട്ടി​ല്‍ എ​ത്തി​ക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Topics

Share this story