കുതിച്ചുയർന്ന് സ്വർണ്ണവില! : ഇന്നത്തെ നിരക്ക് അറിയേണ്ടേ ? | Gold price
കൊച്ചി : കേരളത്തിലെ സ്വർണനിരക്ക് ലക്ഷക്കണക്ക് താണ്ടിയും കുതിക്കുന്നു. പവന് 880 രൂപ കൂടി 1,03,560 രൂപ എന്ന, 110 രൂപ കൂടി 12,945 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. (Kerala Gold price hiked, know about today's price)
കേരളത്തിലെ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. തുടർച്ചയായ ദിവസങ്ങളിൽ വില ഉയർന്നതോടെയാണിത്. രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 4,500 ഡോളർ കടന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
യു.എസ്. കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചതും, ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നതും, വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം ശേഖരിക്കുന്നതുമാണ് വില കുതിച്ചുയരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈ മാസത്തിന്റെ തുടക്കത്തിൽ 95,680 രൂപയായിരുന്ന പവൻ വിലയാണ് മൂന്ന് ആഴ്ചകൾക്കിപ്പുറം ഒരു ലക്ഷത്തിന് മുകളിലെത്തിയത്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ് നൽകുന്നത്.
